x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൊ​ൽ​പ്പു​ള്ളി​യി​ൽ സ്വ​കാ​ര്യ​ബ​സ് മ​ര​ത്തി​ലി​ടി​ച്ച് ആ​റു​പേ​ർ​ക്ക് പ​രി​ക്ക്

വെബ് ഡെസ്ക്
Published: November 3, 2026 07:20 AM IST | Updated: November 3, 2026 07:20 AM IST

പൊ​ൽ​പ്പു​ള്ളി റോ​ഡ​രി​കി​ലെ മ​ര​ത്തി​ൽ ഇ​ടി​ച്ചു​ത​ക​ർ​ന്ന സ്വ​കാ​ര്യ​ബ​സ്.

ചി​റ്റൂ​ർ: പൊ​ൽ​പ്പു​ള്ളി​യി​ൽ നി​യ​ന്ത്ര​ണം​വി​ട്ട സ്വ​കാ​ര്യ​ബ​സ് മ​ര​ത്തി​ലി​ടി​ച്ച് ആ​റു​പേ​ർ​ക്ക് പ​രി​ക്ക്. ഇ​വ​രെ ജി​ല്ലാ ആ​ശു​പ​ത്ര​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പാ​ല​ക്കാ​ട്- കൊ​ല്ല​ങ്കോ​ട് റൂ​ട്ടി​ലോ​ടു​ന്ന സു​ര​ഭി ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം പാ​ല​ക്കാ​ട്ടു​നി​ന്നും ചി​റ്റൂ​ർ ഭാ​ഗ​ത്തേ​ക്ക് വ​രു​ന്ന​തി​നി​ടെ പൊ​ൽ​പ്പു​ള്ളി ക്ഷീ​ര​സ​ഹ​ക​ര​ണ സം​ഘ​ത്തി​നു സ​മീ​പ​ത്താ​ണ് അ​പ​ക​ടം.

എ​തി​രെ ദി​ശ​മാ​റി​വ​ന്ന ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ ഇ​ടി​ക്കു​ന്ന​തൊ​ഴി​വാ​ക്കാ​ൻ ഡ്രൈ​വ​ർ തി​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് മ​ര​ത്തി​ലി​ടി​ച്ച​ത്. ബ​സി​ന്‍റെ മു​ൻ ഭാ​ഗ​ത്തി​രു​ന്ന​വ​ർ​ക്കാ​ണ് പ​രി​ക്കു​പ​റ്റി​യ​ത്. സം​ഭ​വ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന​വ​ർ പ​രി​ക്കേ​റ്റ​വ​രെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്ന് ചി​റ്റൂ​ർ പൊ​ലി​സ് അ​റി​യി​ച്ചു.

Tags :

Recent News

Corehub Up