x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

206 കി​ലോ ക​ഞ്ചാ​വ് ക​ട​ത്ത്: മൂ​ന്ന് പ്ര​തി​ക​ൾ​ക്ക് 14 വ​ർ​ഷം ക​ഠി​ന​ത​ട​വ്

വെബ് ഡെസ്ക്
Published: November 19, 2026 06:22 AM IST | Updated: November 19, 2026 06:22 AM IST

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലേ​ക്ക് വ​ൻ​തോ​തി​ൽ ക​ഞ്ചാ​വ് ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന കേ​സി​ൽ മൂ​ന്നു പ്ര​തി​ക​ൾ​ക്ക് 14 വ​ർ​ഷം ക​ഠി​ന​ത​ട​വും ഒ​രു ല​ക്ഷം രൂ​പ വീ​തം പി​ഴ​യും വി​ധി​ച്ച് കോ​ട​തി. തി​രു​വ​ന​ന്ത​പു​രം ഒ​ന്നാം അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജി കെ.​പി. അ​നി​ൽ​കു​മാ​റാ​ണ് പ്ര​തി​ക​ൾ​ക്ക് ശി​ക്ഷ വി​ധി​ച്ച​ത്. പി​ഴ​യൊ​ടു​ക്കി​യി​ല്ലെ​ങ്കി​ൽ ഇ​വ​ർ ഒ​രു വ​ർ​ഷംകൂ​ടി അ​ധി​ക ത​ട​വ് അ​നു​ഭ​വി​ക്ക​ണം. കേ​സി​ലെ നാ​ലും അ​ഞ്ചും പ്ര​തി​ക​ളെ കു​റ്റ​ക്കാ​ര​ല്ലെ​ന്ന് ക​ണ്ട് കോ​ട​തി വെ​റു​തെ വി​ട്ടു.
വ​ഞ്ചി​യൂ​ർ ഋ​ഷി​മം​ഗ​ലം ല​ക്ഷ്മി ഭ​വ​നി​ൽ സു​രേ​ഷ്‌​കു​മാ​ർ (38), മെ​ഡി​ക്ക​ൽ കോ​ള​ജ് പ​ഴ​യ​റോ​ഡ് ന​വ​രം​ഗം ലെ​യിൻ അ​മ്പാ​ടി നി​ല​യ​ത്തി​ൽ ജോ​മി​റ്റ് (44), ക​ഠി​നം​കു​ളം പ​ഞ്ചാ​യ​ത്തു​ന​ട ക​രി​യി​ൽ വീ​ട്ടി​ൽ വി​പി​ൻ​രാ​ജ് (36) എ​ന്നി​വ​രെ​യാ​ണ് കോ​ട​തി ശി​ക്ഷി​ച്ച​ത്. 2021 സെ​പ്റ്റം​ബ​ർ 22-നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ര​ണ്ട് ഇ​ന്നോ​വ കാ​റു​ക​ളി​ലാ​യി ക​ഞ്ചാ​വ് ക​ട​ത്തു​ക​യാ​യി​രു​ന്ന പ്ര​തി​ക​ളെ അ​തി​സാ​ഹ​സി​ക​മാ​യാ​ണ് എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്പെ​ഷ്യ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ ബി.​എ​ൽ. മ​നേ​ഷ്, അ​ഭി​ഭാ​ഷ​ക​യാ​യ പ്ര​വീ​ണ ജെ. ​എ​ന്നി​വ​ർ ഹാ​ജ​രാ​യി.

Tags : Rigorous Imprisonment Nattuveshesham Districtnews

Recent News

Corehub Up