x
ad
Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഞ്ച​ല്‍ സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി മൂ​റോ​ന്‍ കൂ​ദാ​ശ ഏ​ഴ്, എ​ട്ട് തീ​യ​തി​ക​ളി​ല്‍

വെബ് ഡെസ്ക്
Published: November 4, 2026 12:10 AM IST | Updated: November 4, 2026 12:10 AM IST

അ​ഞ്ച​ല്‍: തി​രു​വ​ന​ന്ത​പു​രം മേ​ജ​ര്‍ അ​തി​രൂ​പ​ത​യി​ല്‍ അ​ഞ്ച​ലി​ല്‍ സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യ്ക്കു​വേ​ണ്ടി പു​തി​യതാ​യി പ​ണി​ക​ഴി​പ്പി​ച്ച പ​ള്ളി​യു​ടെ മൂ​റോ​ന്‍ കൂ​ദാ​ശ ക​ര്‍​മം ഏ​ഴ്, എ​ട്ട് തീ​യ​തി​ക​ളി​ല്‍ ന​ട​ക്കും. മേ​ജ​ര്‍ ആ​ര്‍​ച്ച് ബി​ഷ​പ് ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ബ​സേ​ലി​യോ​സ് ക്ലീ​മിസ് കാ​തോ​ലി​ക്കാ ബാ​വ കൂ​ദാ​ശ ക​ര്‍​മ​ത്തി​ന് മു​ഖ്യ​കാ​ര്‍​മിക​ത്വം വ​ഹി​ക്കും.

തി​രു​വ​ല്ല ആ​ര്‍​ച്ച് ബി​ഷ​പ് തോ​മ​സ് മാ​ര്‍ കൂ​റി​ലോ​സ്, ബി​ഷ​പ്പുമാ​രാ​യ യൂ​ഹാ​നോ​ന്‍ മാ​ര്‍ ക്രി​സോ​സ്റ്റം, ജ്വോ​ഷ്വാ മാ​ര്‍ ഇ​ഗ്നാ​ത്തി​യോ​സ്, സാ​മു​വേ​ല്‍ മാ​ര്‍ ഐ​റേ​നി​യോ​സ്, വി​ന്‍​സെ​ന്‍റ് മാ​ര്‍ പൗ​ലോ​സ്, തോ​മ​സ് മാ​ര്‍ അ​ന്തോ​ണി​യോ​സ്, ജോ​സ​ഫ് മാ​ര്‍ തോ​മ​സ്, ഗീ​വ​ര്‍​ഗീ​സ് മാ​ര്‍ മ​ക്കാ​റി​യോ​സ്, യൂ​ഹാ​നോ​ന്‍ മാ​ര്‍ തെ​യ​ഡോ​ഷ്യ​സ്, ആ​ന്‍റണി മാ​ര്‍ സി​ല്‍​വാ​നോ​സ്, യൂ​ഹാ​നോ​ന്‍ മാ​ര്‍ അ​ല​ക്‌​സി​യോ​സ് എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍​മി​ക​രാ​കും.

ഏഴിന് കൂ​ദാ​ശ​യ്ക്ക് ശേ​ഷം ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യും. എം​പിമാ​രാ​യ എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍, കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ്, എം​എ​ല്‍​എമാ​രാ​യ സി.അ​ജ​യ​പ്ര​സാ​ദ്, കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍, ജ്യോ​തി​കു​മാ​ര്‍ ചാ​മ​ക്കാ​ല, എം.​എം. ന​സീ​ര്‍, തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് മെ​മ്പ​ര്‍ അ​ഡ്വ. കെ. ​രാ​ജു, മു​ന്‍ എം​എ​ല്‍​എ പി.​എ​സ്. സു​പാ​ല്‍, മു​ന്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ജ​യ​മോ​ഹ​ന്‍, അ​ഞ്ച​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം എ​സ്. ഉ​മേ​ഷ് ബാ​ബു, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​സ്. ദേ​വ രാ​ജ​ന്‍, ബ​ഥ​നി ആ​ശ്ര​മം സു​പ്പീ​രി​യ​ര്‍ ജ​ന​റ​ാൾ ഫാ.ഡോ. ​ഗീ​വ​ര്‍​ഗീ​സ് കു​റ്റി​യി​ല്‍ ഒ​ഐ​സി, മേ​രി​മ​ക്ക​ള്‍ സു​പ്പീ​രി​യ​ര്‍ ജ​ന​റാള്‌ മ​ദ​ര്‍ ലി​ഡി​യ ഡി​എം, ബ​ഥ​നി മ​ഠം സു​പ്പീ​രി​യ​ര്‍ ജ​ന​റ​ാൾ ആ​ര്‍​ദ്ര എ​സ്ഐ​സി, തി​രു​വ​ന​ന്ത​പു​രം മേ​ജ​ര്‍ അ​തി​രൂ​പ​ത പാ​സ്റ്റ​റ​ല്‍ കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി അ​ഡ്വ. ജോ​ജോ കെ. ​ഏ​ബ്ര​ഹാം, മ​ല​ങ്ക​ര കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ന്‍ മേ​ജ​ര്‍ അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് റെ​ജി​മോ​ന്‍ വ​ര്‍​ഗീ​സ്, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ഡോ. ​കെ.​വി. തോ​മ​സ്‌​കു​ട്ടി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.

എ​ട്ടി​ന് ന​ട​ക്കു​ന്ന ദി​വ്യ​ബ​ലി​ക്ക് കാ​തോ​ലി​ക്കാ ബാ​വ നേ​തൃ​ത്വം ന​ല്‍​കും. ബി​ഷ​പ് സാ​മു​വേ​ല്‍ മാ​ര്‍ ഐ​റേ​നി​യോ​സ്, ബി​ഷ​പ് യൂ​ഹാ​നോ​ന്‍ മാ​ര്‍ അ​ല​ക്‌​സി​യോ​സ് എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍​മി​ക​രാ​കും.
ദൈ​വാ​ല​യ കൂ​ദാ​ശ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബു​ധ​നാ​ഴ്ച വൈ​കുന്നേരം വി​ളം​ബ​ര ജാ​ഥ​യും വെ​ള്ളി​യാ​ഴ്ച വൈ​കുന്നേരം ദീ​പ​ശി​ഖാ പ്ര​യാ​ണ​വും ന​ട​ക്കു​മെ​ന്ന് വി​കാ​രി ഫാ.​ബോ​വ​സ് മാ​ത്യു, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ഡോ.കെ.​വി. തോ​മ​സ്‌​കു​ട്ടി, ക​ണ്‍​വീ​ന​ര്‍ കോ​ശി ജോ​ണ്‍, സെ​ക്ര​ട്ട​റി​മാ​രാ​യ മ​നോ​ജ് ഏ​ബ്ര​ഹാം, ജോ​ര്‍​ജ് പി. ​ജോ​സ​ഫ്, ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ര്‍​മാ​രാ​യ എ​ന്‍.​കെ. അ​ല​ക്‌​സ്, ഒ. ​ജോ​ണ്‍, ടി.​ഡി. ദാ​സ​ന്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

 

Tags :

Recent News

Corehub Up