x
ad
Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​ന്‍റ് ഫി​ലോ​മി​നാ​സ് ജി​എ​ച്ച്എ​സ് പ്ലാ​റ്റി​നം ജൂ​ബി​ലി


Published: July 8, 2026 06:25 AM IST | Updated: July 8, 2026 06:25 AM IST

പൂ​ന്തു​റ: സെ​ന്‍റ് ഫി​ലോ​മി​നാ​സ് ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ന്‍റെ എ​ഴു​പ​ത്തി​യ​ഞ്ചാം വാ​ർ​ഷി​ക ആ​ഘോ​ഷ​ങ്ങ​ൾ മ​ന്ത്രി സി.​പി. ജോ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ലാ​റ്റി​നം ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് നി​ർ​മി​ച്ച സ്കൂ​ൾ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും മ​ന്ത്രി നി​ർ​വ​ഹി​ച്ചു.

ക​ഴി​ഞ്ഞ​വ​ർ​ഷം എ​ൽ​എ​സ്എ​സ്, യു​എ​സ്എ​സ്, എ​ൻ​എം​എം​എ​സ്ഇ സ്കോ​ള​ർ​ഷി​പ്പു ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ​യും മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. 1952-ൽ ​ക​നോ​ഷ്യ​ൻ സ​ന്യാ​സ സ​മൂ​ഹം സ്ഥാ​പി​ച്ച​താ​ണ് സെ​ന്‍റ് ഫി​ലോ​മി​നാ​സ് ജി​എ​ച്ച്എ​ച്ച്. പൂ​ന്തു​റ എ​ന്ന ക​ട​ലോ​ര ഗ്രാ​മ​ത്തി​ന്‍റെ സാ​മൂ​ഹ്യ, സാം​സ്കാ​രി​ക, അ​ക്കാ​ദ​മി​ക മേ​ഖ​ല​ക​ളി​ലെ വ​ള​ർ​ച്ച​യ്ക്ക് ഈ ​സ്കൂ​ൾ പ്ര​ധാ​ന പ​ങ്കാ​ണു വ​ഹി​ച്ച​ത്. പ്ലാ​റ്റി​നം ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

Tags : nattu vishesham St. Philomena's Platinum Jubilee

Recent News

Corehub Up