സംസ്ഥാന കായികമേളയ്ക്കുള്ള സ്വർണക്കപ്പ് യാത്രയുടെ സ്വീകരണം കൊപ്പം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ മുഹമ്മദ് മുഹ്സിൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
പാലക്കാട്: സംസ്ഥാന കായികമേളയ്ക്കുള്ള സ്വർണക്കപ്പ് യാത്രയുടെ ജില്ലാതല സ്വീകരണം വാടാനാംകുറിശി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നൽകി. സ്വീകരണയോഗം പി. മമ്മിക്കുട്ടി എംഎൽഎ ഉദ്ഘാടനം ചെയ്തു. ഡിഡിഇ സലീന ബീവി അധ്യക്ഷയായി.
ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. വിജയൻ, വൈസ് പ്രസിഡന്റ് പ്രിയ പ്രശാന്ത്, ജില്ലാ പഞ്ചായത്തംഗം ബേബി ബാബു, ക്യൂ ഐസിഡിഡി ശിവദാസൻ, ഡയറ്റ് പ്രിസിപ്പൽ ശശിധരൻ, സ്കൂൾ പ്രിൻസിപ്പൽ ബീന, പ്രധാനാധ്യാപിക ഗീത, പിടിഎ പ്രസിഡന്റ് റഫീഖ്, എസ്എംസി ചെയർമാൻ രവീന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് സ്വർണക്കപ്പ് യാത്രക്ക് കൊപ്പം ഗവ. ഹയർസെക്കൻഡറി സ്കൂളിലും വരവേൽപ്പ് നൽകി.
മുഹമ്മദ് മുഹ്സിൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കൊപ്പം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. വത്സല അധ്യക്ഷയായി. ഇന്നുമുതൽ 31 വരെ കോഴിക്കോട് വച്ചാണ് സംസ്ഥാന കായികമേള നടക്കുന്നത്.
Tags :