x
ad
Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ന​ജീ​വി​ത​ത്തി​നു ഭീ​ഷ​ണി ഉ​യ​ർ​ത്തി പാ​റ​മ​ട​ക്കു​ള​ങ്ങ​ൾ

വെബ് ഡെസ്ക്
Published: October 15, 2026 02:11 AM IST | Updated: October 15, 2026 02:11 AM IST

വെ​ള്ളം നി​റ​ഞ്ഞു​കി​ട​ക്കു​ന്ന പാ​റ​ക്കു​ളം

ക​ട​യ്ക്ക​ൽ : വ​ൻ​തോ​തി​ൽ പാ​റ​ഖ​ന​നം ന​ട​ത്തി​യ​ശേ​ഷം പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​യ ഇ​ട​ങ്ങ​ളി​ൽ വെ​ള്ളം നി​റ​ഞ്ഞു​ണ്ടാ​യ പാ​റ​ക്കു​ള​ങ്ങ​ൾ അ​പ​ക​ട​ഭീ​തി​യു​യ​ർ​ത്തു​ന്നു. പാ​റ പൊ​ട്ടി​ച്ച​ശേ​ഷം അ​വ​ശേ​ഷി​ക്കു​ന്ന പാ​റ​ക്കു​ള​ങ്ങ​ൾ സു​ര​ക്ഷി​ത​മാ​ക്കേ​ണ്ട അ​ധി​കൃ​ത​ർ ഇ​വ ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ക​യാ​ണെ​ന്നു ജ​ന​ങ്ങ​ൾ കു​റ്റ​പ്പെ​ടു​ത്തു​ന്നു.

ഇ​ത്ത​ര​ത്തി​ൽ അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള കു​ള​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​നോ സു​ര​ക്ഷാ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നോ അ​ധി​കൃ​ത​ർ ത​യ്യാ​റാ​കു​ന്നി​ല്ല. ഖ​ന​ന​ത്തി​നു​ശേ​ഷം കു​ഴി​ക​ൾ നി​ക​ത്ത​ണ​മെ​ന്ന ച​ട്ട​വും പാ​ലി​ക്കു​ന്നി​ല്ല.

ചി​ത​റ, കു​മ്മി​ൾ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തു​ക​ളു​ടെ പ​രി​ധി​യി​ലു​ള്ള തൂ​റ്റി​ക്ക​ൽ, കൊ​ണ്ടോ​ടി വാ​ർ​ഡു​ക​ളി​ലാ​ണ് പാ​റ​ക്കു​ള​ങ്ങ​ൾ അ​പ​ക​ട​നി​ല​യി​ലു​ള്ള​ത്. പ്ര​ദേ​ശ​ത്ത് നാ​ലി​ട​ങ്ങ​ളി​ൽ ഇ​ത്ത​രം വ​ലി​യ കു​ള​ങ്ങ​ളു​ണ്ട്. ഒ​രു​കാ​ല​ത്ത് ലോ​ഡു​ക​ണ​ക്കി​ന്‌ പാ​റ ഇ​വി​ടെ​നി​ന്നു പൊ​ട്ടി​ച്ചു​കൊ​ണ്ടു​പോ​യി​രു​ന്നു. ഖ​ന​ന​ത്തി​നു​ശേ​ഷം ശേ​ഷി​ച്ച കു​ഴി​ക​ളി​ൽ വ​ൻ​തോ​തി​ൽ വെ​ള്ളം നി​റ​ഞ്ഞു​നി​ൽ​ക്കു​ക​യാ​ണി​പ്പോ​ൾ. ജ​ന​വാ​സ​മേ​ഖ​ല​യ്ക്കു സ​മീ​പ​മാ​ണ് ഇ​ത്ത​രം പാ​റ​ക്കു​ള​ങ്ങ​ളു​ള്ള​ത്. ജ​ന​ജീ​വി​ത​ത്തി​നും പ​രി​സ്ഥി​തി​ക്കും കു​ള​ങ്ങ​ൾ ഭീ​ഷ​ണി​യാ​യി​രി​ക്കു​ന്നു. ഈ ​ജ​ലാ​ശ​യ​ങ്ങ​ൾ​ക്ക് നൂ​റ​ടി​വ​രെ താ​ഴ്ച​യു​ണ്ട്. മ​ഴ​ക്കാ​ല​മാ​യ​തോ​ടെ ജ​ല​നി​ര​പ്പു​യ​ർ​ന്നി​ട്ടു​മു​ണ്ട്.

അ​ണ​ക്കെ​ട്ടി​ൽ വെ​ള്ളം കെ​ട്ടി​നി​ൽ​ക്കു​ന്ന​തു​പോ​ലെ​യാ​ണി​പ്പോ​ൾ. കു​ള​ങ്ങ​ളി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​താ​യും പ​രാ​തി​യു​ണ്ട്. കെ​ട്ടി​ക്കി​ട​ക്കു​ന്ന മ​ലി​ന​ജ​ലം കൊ​തു​ക് പെ​രു​കു​ന്ന​തി​നും കാ​ര​ണ​മാ​കു​ന്നു. ഇ​തി​ന്‍റെ വ​ശ​ങ്ങ​ൾ ഇ​ടി​ഞ്ഞാ​ൽ തൊ​ട്ടു ചേ​ർ​ന്നു​ള്ള കെ​ട്ടി​ട​ങ്ങ​ളും പ്ര​ദേ​ശ​ങ്ങ​ളും അ​പ​ക​ട​ത്തി​ലാ​വു​മെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

 

Tags : public safety NattuVishesham DistrictNews

Recent News

Corehub Up