പ്രതീകാത്മക ചിത്രം
എരുമേലി: തെരുവുനായ്ക്കളുടെ താവളമായി എരുമേലി തുമരംപാറയിലെ സർക്കാർ എൽപി സ്കൂൾ.
രാവിലെ സ്കൂളിൽ തെരുവുനായ്ക്കൾ കൂട്ടത്തോടെയാണ് വരാന്തയിൽ ഉണ്ടാവുക. ഓടിച്ചു വിട്ടാലും പിന്നെയും ഇവ എത്തും. വൈകുന്നേരം മുതൽ രാത്രിയിലും പുലർച്ചെയുമായി ഇവ സ്കൂൾ പരിസരത്ത് തങ്ങും. ഏറെ ആശങ്കയിലാണ് കുട്ടികളെ സ്കൂളിൽ വിടുന്നതെന്ന് മാതാപിതാക്കൾ പറയുന്നു. സ്കൂൾ അധികൃതരാകട്ടെ നിസഹായ അവസ്ഥയിലാണ്. തങ്ങളും ഭയത്തോടെയാണ് സ്കൂളിൽ വന്നു പോകുന്നതെന്ന് അധ്യാപകർ പറയുന്നു.
കൊച്ചുകുട്ടികൾ പഠിക്കുന്ന സ്കൂളായിട്ടും അധികൃതർ പരിഹാര നടപടികൾ ഇനിയും സ്വീകരിച്ചിട്ടില്ലെന്നാണ് ആക്ഷേപം ശക്തമാകുന്നത്.
Tags : Local News Nattuvishesham Street dogs Thumarampara school