അകലക്കുന്നം: മൂഴൂരിൽ തെരുവുനായുടെ ആക്രമണത്തിൽ മൂന്നാം ക്ലാസ് വിദ്യാർഥിക്ക് കടിയേറ്റു. മൂഴൂർ സെന്റ് മേരീസ് എൽപി സ്കൂളിലെ ആദർശിനാണ് പരിക്കേറ്റത്. കുന്നുവയലിൽ കെ.ടി. രൂപേഷിന്റെ മകനാണ്.
അധ്യാപകനൊപ്പം സ്കൂട്ടറിൽ വരുന്നതിനിടെ പള്ളിക്കു സമീപം ചീറിയടുത്ത നായ കുട്ടിയുടെ കാൽപ്പത്തിയിൽ കടിക്കുകയായിരുന്നു. കുട്ടിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് മറ്റൊരാൾക്കും നായയുടെ കടിയേറ്റതായി വിവരമുണ്ട്. നായയെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തി.
അയർക്കുന്നം, അകലക്കുന്നം, കൂരോപ്പട പഞ്ചായത്തുകളിൽ രൂക്ഷമായ തെരുവുനായ , കാട്ടുപന്നി, കുറുക്കൻ ശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മിഷനിൽ പരാതി നൽകി. മനുഷ്യാവകാശ പ്രവർത്തകനായ വിനോദ് മഞ്ഞാമറ്റമാണ് പരാതി നല്കിയത്.
Tags :