x
ad
Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വം: ക​മു​കും​ചേ​രി സ്കൂ​ളി​ന് ട്രോ​ഫി നി​ഷേ​ധി​ച്ച സം​ഭ​വം വി​വാ​ദ​മാ​കു​ന്നു

വെബ് ഡെസ്ക്
Published: November 17, 2026 11:07 PM IST | Updated: November 17, 2026 11:07 PM IST

പു​ന​ലൂ​ർ: സ​ബ് ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ൽ ക​മു​കും​ചേ​രി ഗ​വ. ന്യൂ ​എ​ൽ​പി​എ​സ്. വി​ദ്യാ​ർ​ഥി​ക​ളോ​ട് ക​ടു​ത്ത അ​വ​ഗ​ണ​ന കാ​ട്ടി​യ​തി​ലും എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി നി​ഷേ​ധി​ച്ച​തി​ലും ര​ക്ഷ​ക​ർ​ത്താ​ക്ക​ളെ കൈയേറ്റം ചെ​യ്ത​തി​ലും ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം.
പു​ന​ലൂ​ർ താ​ലൂ​ക്ക് സ​മാ​ജം എ​ച്ച്എ​സ്എ​സി​ൽ​ന​ട​ന്ന സ​ബ് ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ൽ ക​മു​കും​ചേ​രി ഗ​വ. ന്യൂ ​എ​ൽ​പി സ്കൂ​ളി​നോ​ട് എ​ഇ​ഒ, വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, സം​ഘാ​ട​ക സ​മി​തി എ​ന്നി​വ​ർ കാ​ണി​ച്ച ക​ടു​ത്ത അ​വ​ഗ​ണ​ന കു​ഞ്ഞു​ങ്ങ​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും ര​ക്ഷ​ക​ർ​ത്താ​ക്ക​ൾ​ക്കും വ​ലി​യ മ​നോ​വി​ഷ​മ​മാ​ണു​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്.എ​ൽ​പി വി​ഭാ​ഗം ക​ലോ​ത്സ​വ​ത്തി​ൽ 13 ഇ​ന​ങ്ങ​ളി​ലാ​യി 25 കു​ട്ടി​ക​ളാ​ണ് ഈ ​സ്കൂ​ളി​ൽ​നി​ന്നു പ​ങ്കെ​ടു​ത്ത​ത്.
മ​ത്സ​ര​ങ്ങ​ളി​ൽ 65 പോ​യി​ന്‍റു​ക​ൾ നേ​ടി എ​ൽ​പി വി​ഭാ​ഗം ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ന് സ്കൂ​ൾ അ​ർ​ഹ​രാ​യി. ട്രോ​ഫി ഏ​റ്റു​വാ​ങ്ങു​ന്ന​തി​നാ​യി സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ന​ട​ന്ന കു​ട്ടി​ക​ളും ര​ക്ഷ​ക​ർ​ത്താ​ക്ക​ളും അ​ധ്യാ​പ​ക​രും വേ​ദി​യി​ലെ​ത്തി. സ​മ്മാ​ന​ദാ​ന വേ​ദി​യി​ൽ സ്കൂ​ളി​ന്‍റെ പേ​ര് അ​നൗ​ൺ​സ് ചെ​യ്ത​ത​നു​സ​രി​ച്ച് എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി ഏ​റ്റു​വാ​ങ്ങു​ന്ന​തി​നാ​യി വേ​ദി​യി​ലെ​ത്തി​യ കു​ഞ്ഞു​ങ്ങ​ൾ​ക്ക് അ​ർ​ഹ​ത​പ്പെ​ട്ട ട്രോ​ഫി ന​ൽ​കാ​ൻ സം​ഘാ​ട​ക സ​മി​തി​ക്ക് ക​ഴി​ഞ്ഞി​ല്ല.
ട്രോ​ഫി ല​ഭ്യ​മ​ല്ലെ​ന്ന വി​വ​രം മു​ൻ​കൂ​ട്ടി സ്കൂ​ൾ അ​ധി​കൃ​ത​രെ അ​റി​യി​ക്കാ​നു​ള്ള സാ​മാ​ന്യ മ​ര്യാ​ദ​യോ ഉ​ത്ത​ര​വാ​ദി​ത്വ​മോ സം​ഘാ​ട​ക സ​മി​തി​യു​ടെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​യി​ല്ല. ഇ​തി​ന്‍റെ കാ​ര​ണം അ​ന്വേ​ഷി​ച്ച​പ്പോ​ൾ സം​ഘാ​ട​ക​ർ വേ​ദി​യി​ൽ ന​ൽ​കി​യ മ​റു​പ​ടി മു​ൻ​വ​ർ​ഷം ഈ ​ട്രോ​ഫി നേ​ടി​യ ആ​വ​ണീ​ശ്വ​രം പി​ആ​ർ​എ​ൻ​എം പ​ബ്ലി​ക് സ്കൂ​ൾ ഇ​ത് തി​രി​കെ ന​ൽ​കി​യി​ട്ടി​ല്ല എ​ന്നാ​ണ്.
സ​ബ് ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ന്‍റെ നി​യ​മാ​വ​ലി അ​നു​സ​രി​ച്ച്, ര​ജി​സ്ട്രേ​ഷ​ൻ സ​മ​യ​ത്തു​ത​ന്നെ മു​ൻ​വ​ർ​ഷ​ത്തെ ട്രോ​ഫി​ക​ൾ തി​രി​കെ ഏ​ൽ​പ്പി​ച്ചാ​ൽ മാ​ത്ര​മേ സ്കൂ​ളി​ന് തു​ട​ർ​ന്നു​ള്ള മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​നു​മ​തി ന​ൽ​കാ​റു​ള്ളൂ. ഇ​ത്ത​ര​മൊ​രു ക​ർ​ശ​ന വ്യ​വ​സ്ഥ നി​ല​നി​ൽ​ക്കു​മ്പോ​ൾ പി​ആ​ർ​എ​ൻ​എം സ്കൂ​ളി​നും ആ ​മാ​നേ​ജ്‌​മെ​ന്‍റി​ന് കീ​ഴി​ലു​ള്ള മ​റ്റ് സ്കൂ​ളു​ക​ൾ​ക്കും മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​നും സ​മ്മാ​ന​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങാ​നും എ​ങ്ങ​നെ സാ​ധി​ച്ചു എ​ന്ന​ത് ദു​രൂ​ഹ​മാ​ണ്.
എ​ഇ​ഒ, സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ൾ, വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഇ​ത്ത​ര​മൊ​രു ഗു​രു​ത​ര വീ​ഴ്ച സം​ഭ​വി​ച്ച​തി​ൽ കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കേ​ണ്ട​താ​ണ്.
കു​ഞ്ഞു​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നും കു​റ്റ​ക്കാ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ൾ​ക്കു​മെ​തി​രേ ക​ർ​ശ​ന നി​യ​മ-​വ​കു​പ്പു​ത​ല ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നും അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ഉണ്ടാക​ണ​മെ​ന്ന് സ്കൂ​ൾ എ​സ്എം​സി, എം​പി​ടി​എ ഭാ​ര​വാ​ഹി​ക​ളും ര​ക്ഷ​ക​ർ​ത്താ​ക്ക​ളും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
എ​സ്എം​സി ചെ​യ​ർ​മാ​ൻ ഹ​രി​കു​മാ​ർ, സു​ജി​ത് പ​ത്മ​നാ​ഭ​ൻ, മ​നോ​ജ്, ജ​യ​ച്ച​ന്ദ്ര​ൻ പ​ണി​ക്ക​ർ, ജെ​സ്സി തോ​മ​സ്, രാ​ജ​ല​ക്ഷ്മി, പ്ര​ശാ​ന്ത് , അ​ഞ്ജു, അ​തു​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

 

Tags : sparks controversy Nattuvishesham Districtnews

Recent News

Corehub Up