x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സപ്ലൈകോ ഓ​ണംഫെ​യ​റിന് തുടക്കമായി

വെബ് ഡെസ്ക്
Published: August 20, 2026 11:16 PM IST | Updated: August 20, 2026 11:16 PM IST

മ​ല്ല​പ്പ​ള്ളി​യി​ൽ സ​പ്ലൈ​കോ ഓ​ണം ഫെ​യ​ർ വ​ർ​ഗീ​സ് മാ​മ്മ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

റാ​ന്നി: സി​വി​ല്‍ സ​പ്ലൈ​സ് കോ​ര്‍​പ​റേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ 25 വ​രെ റാ​ന്നി ഇ​ട്ടി​യ​പ്പാ​റ സ​പ്ലൈ​കോ സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റ് അ​ങ്ക​ണ​ത്തി​ല്‍ ന​ട​ത്തു​ന്ന ഓ​ണം താ​ലൂ​ക്ക് ഫെ​യ​ര്‍ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം പ​ഴ​കു​ളം മ​ധു എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. റാ​ന്നി പ​ഴ​വ​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​മോ​ദ് മ​ന്ദ​മ​രു​തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

റാ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സോ​ണി​യ മ​നോ​ജ് ആ​ദ്യ​വി​ല്‍​പ​ന നി​ര്‍​വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം സ​നോ​ജ് മേ​മ​ന, പ​ഴ​വ​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം മോ​ളി മാ​ത്യു, ഡി​പ്പോ മാ​നേ​ജ​ര്‍ കെ. ​ജെ. ജ​യ​ശാ​ലി​നി, ഡി​പ്പോ ജൂ​ണി​യ​ര്‍ മാ​നേ​ജ​ര്‍ കെ. ​സ​ജി​കു​മാ​ര്‍, രാ​ഷ്‌​ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളാ​യ സ​ജി ഇ​ടി​ക്കു​ള, സ​മ​ദ് മേ​പ്ര​ത്ത്, ര​ജീ​വ് താ​മ​ര​പ്പ​ള്ളി, സ​ജി നെ​ല്ലു​വേ​ലി​ല്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ആ​വ​ശ്യ​മാ​യ പ​ല​വ്യ​ഞ്ജ​ന​ങ്ങ​ള്‍, സ്റ്റേ​ഷ​ന​റി സാ​ധ​ന​ങ്ങ​ള്‍, പ​ച്ച​ക്ക​റി, ഏ​ത്ത​ക്കാ​യ തു​ട​ങ്ങി​യ നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ള്‍ കു​റ​ഞ്ഞ നി​ര​ക്കി​ല്‍ ല​ഭി​ക്കും.

മ​ല്ല​പ്പ​ള്ളി: കേ​ര​ള സ്റ്റേ​റ്റ് സി​വി​ൽ സ​പ്ലൈ​സ് കോ​ർ​പ​റേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല്ല​പ്പ​ള്ളി സ​പ്ലൈ​കോ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന 2026-ലെ ​ഓ​ണം ഫെ​യ​റി​ന് തു​ട​ക്ക​മാ​യി. 25 വ​രെ​യാ​ണ് ഓ​ണം ഫെ​യ​ർ ന​ട​ക്കു​ന്ന​ത്.

ഓ​ണം ഫെ​യ​റി​ന്‍റെ ഉ​ദ്ഘാ​ട​നം വ​ർ​ഗീ​സ് മാ​മ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. . മ​ല്ല​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. സാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ഡോ. ​ബി​ജു ടി. ​ജോ​ർ​ജ് ആ​ദ്യ വി​ല്പ​ന ന​ട​ത്തി. മ​ല്ല​പ്പ​ള്ളി ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ബി മേ​ക്ക​രി​ങ്ങാ​ട്ട്, മ​ല്ല​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സി​ന്ധു സു​ബാ​ഷ്, താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ ദി​ലീ​പ് കു​മാ​ർ. സ​പ്ലൈ​കോ തി​രു​വ​ല്ല ഡി​പ്പോ മാ​നേ​ജ​ർ ഇ.​കെ. സു​ലേ​ഖ, ജോ​ൺ​സ​ൺ കു​ര്യ​ൻ, മ​ധു ചെ​മ്പു​കു​ഴി, ബാ​ബു പാ​ല​യ്ക്ക​ൽ, പ്ര​കാ​ശ് കു​മാ​ർ വ​ട​ക്കേ​മു​റി​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Local News Supplyco Onam Fair

Recent News

Corehub Up