സപ്ലൈകോ ഓണം ഫെയർ 2026 വൈക്കം സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ കെ. ബിനിമോൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: വൈക്കം നിയോജക മണ്ഡലം സപ്ലൈകോ ഓണം ഫെയർ 2026 വൈക്കം സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ കെ. ബിനിമോൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ അബ്ദുൾസലാംറാവുത്തർ അധ്യക്ഷത വഹിച്ചു. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശികുമാർ ആദ്യ വില്പന നടത്തി.
വിലക്കുറവിൽ സപ്ലൈകോ ഓണസദ്യക്കുള്ള സാധനങ്ങൾ നാലുതരം കിറ്റുകളിലായാണ് അവതരിപ്പിക്കുന്നത്. സപ്ലൈകോയുടെ സ്വന്തം ശബരി ബ്രാൻഡ് ഉത്പന്നങ്ങളും ആകർഷകമായ വിലക്കുറവിലും പ്രത്യേക ഓഫറുകളിലും ഓണം ഫെയറിൽ ലഭിക്കും ചന്ത 25ന് സമാപിക്കും.