x
ad
Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​പ്ലൈ​കോ ഓ​ണം ഫെ​യ​ര്‍ ആ​രം​ഭി​ച്ചു

വെബ് ഡെസ്ക്
Published: August 15, 2026 11:43 PM IST | Updated: August 15, 2026 11:43 PM IST

സ​പ്ലൈ​കോ ജി​ല്ലാ ഓ​ണം ഫെ​യ​ര്‍ ഉ​ദ്ഘാ​ട​നം ആ​ന്‍റോ ആ​ന്‍റ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു. അബിൻ വർക്കി എംഎൽഎ സമീപം.

പ​ത്ത​നം​തി​ട്ട: സ​പ്ലൈ​കോ ജി​ല്ലാ ഓ​ണം ഫെ​യ​റി​നു തു​ട​ക്ക​മാ​യി. പ​ത്ത​നം​തി​ട്ട റിം​ഗ് റോ​ഡ​രി​കി​ൽ മാ​ക്കാം​കു​ന്ന് സെന്‍റ് സ്റ്റീ​ഫ​ന്‍​സ് ക​ത്തീ​ഡ്ര​ലി​ന് എ​തി​ര്‍​വ​ശം ആ​ക്‌​സി​സ് ബാ​ങ്കി​ന് സ​മീ​പം താ​ഴെ​തെ​ക്കേ​തി​ല്‍ ബി​ല്‍​ഡിം​ഗ്സി​ല്‍ ആ​ന്‍റോ ആന്‍റ​ണി എം​പി ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. അ​ബി​ന്‍ വ​ര്‍​ക്കി എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹിച്ചു.

ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ര്‍ ആര്‍. രാ​ജീ​വ്, സ​പ്ലൈ​കോ കോ​ട്ട​യം അ​സി​സ്റ്റ​ന്‍റ് റീ​ജണ​ല്‍ മാ​നേ​ജ​ര്‍ ഇ.​ജി. മ​ഞ്ജു, ഡി​പ്പോ മാ​നേ​ജ​ര്‍ പ്രി​യ സി. ​ശ​ങ്ക​ര്‍, ജൂ​ണി​യ​ര്‍ മാ​നേ​ജ​ര്‍ എ.​പി. ബി​ന്ദു​മോ​ള്‍, രാ​ഷ്‌ട്രീയപാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളാ​യ സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ല്‍, എ. ​ഷം​സു​ദീന്‍, സ​നോ​ജ് മേ​മ​ന, എ​ന്‍. ബാ​ബു​ വ​ര്‍​ഗീ​സ്, സ​മ​ദ് മേ​പ്ര​ത്ത് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

എ​ല്ലാ​വി​ധ പ​ല​വ്യ​ഞ്ജ​ന​ങ്ങ​ളും അ​രി​യും സ​ബ്‌​സി​ഡി, ഫ്രീ​സെ​യി​ല്‍ നി​ര​ക്കി​ല്‍ ല​ഭി​ക്കും. അ​ഞ്ച് മു​ത​ല്‍ 50 ശ​ത​മാ​നംവ​രെ ഡി​സ്‌​കൗ​ണ്ടി​നോ​ടൊ​പ്പം പ്ര​ത്യേ​ക ഓ​ഫ​റു​ക​ളോ​ടെ​യും ഉ​ത്പ​ന്ന​ങ്ങ​ള്‍ ല​ഭി​ക്കും. ഹോ​ര്‍​ട്ടി​കോ​ര്‍​പ് പ​ച്ച​ക്ക​റി സ്റ്റാ​ള്‍, മി​ല്‍​മ, കു​ടും​ബ​ശ്രീ സ്റ്റാ​ള്‍ എ​ന്നി​വ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. ‌ 25വ​രെ അ​വ​ധി ദി​വ​സ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ പ്ര​വ​ര്‍​ത്തി​ക്കും.

Tags : Nattuvishesham DistrictNews DeepikaNews Supplyco

Recent News

Corehub Up