തലവടി ഉപജില്ലാ സ്കൂള്‍ കലോത്സവത്തില്‍ ഹൈസ്കൂള്‍-ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളില്‍ ഓവറോള്‍ കലാകിരീടം നേടിയ പച്ച ലൂര്‍ദ് മാതാ ഹയര്‍ സെക്കണ്ടറി സ്കൂളിന് റെ
തകഴി: തലവടി ഉപജില്ലാ സ്കൂള്‍ കലോത്സവത്തില്‍ ജനറല്‍ വിഭാഗത്തില്‍ പച്ച ലൂര്‍ദ് മാതാ ഹയര്‍ സെക്കൻഡറി സ്കൂള്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ 242, ഹയര്‍ സെക്കൻഡറി വിഭാഗത്തില്‍ 250 പോയിന്റുകള്‍ നേടി ഓവറോള്‍ കലാകിരീടം കരസ്ഥമാക്കി. ഹൈസ്കൂള്‍ വിഭാഗത്തില്‍ 238 പോയിന്റ് നേടിയ എടത്വ സെന്റ് മേരീസ് ജിഎച്ച്എസ് രണ്ടാം സ്ഥാനവും 226 പോയിന്റ് നേടിയ മിത്രക്കരി സെന്റ് സേവ്യര്‍ ഹൈസ്കൂള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഹയര്‍ സെക്കൻഡറി ജനറല്‍ വിഭാഗത്തില്‍ 223 പോയിന്റ് നേടിയ എടത്വ സെന്റ് അലോഷ്യസ് ഹയര്‍ സെക്കൻഡറി സ്കൂള്‍ രണ്ടാം സ്ഥാനവും 173 പോയിന്റ് നേടിയ മുട്ടാര്‍ സെന്റ് ജോര്‍ജ് ഹയര്‍ സെക്കൻഡറി സ്കൂള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
യുപി വിഭാഗം ജനറല്‍ മത്സരത്തില്‍ 80 പോയിന്റ് നേടി മിത്രക്കരി സെന്റ് സേവ്യര്‍ ഹൈസ്കൂള്‍ ഒന്നാം സ്ഥാനവും 78 പോയിന്റ് നേടി എടത്വ സെന്റ് മേരീസ് ജിഎച്ച് എസ് രണ്ടാം സ്ഥാനവും 72 വീതം പോയിന്റുകള്‍ നേടി പച്ച സെന്റ് സേവ്യര്‍ യു പി, മുട്ടാര്‍ സെന്റ് ജോര്‍ജ് ഹയര്‍ സെക്കൻഡറി എന്നീ സ്കൂളുകള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
എല്‍പി വിഭാഗം ജനറല്‍ മത്സരങ്ങളില്‍ 65 വീതം പോയിന്റുകള്‍ നേടി തായങ്കരി സെന്റ് ആന്റണീസ് എല്‍പി, പച്ച സെന്റ് സേവ്യര്‍ യുപി, മുട്ടാര്‍ സെന്റ് ജോര്‍ജ് എല്‍പി, തകഴി കുന്നുമ്മ എച്ച്എഫ്എല്പി എന്നീ സ്കൂളുകള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
63 വീതം പോയിന്റുകള്‍ നേടി എടത്വ സെന്റ് മേരീസ് എല്‍പി, എടത്വ സെന്റ് അലോഷ്യസ് എല്‍പി എന്നീ സ്കൂളുകള്‍ രണ്ടാം സ്ഥാനങ്ങളും 59 വീതം പോയിന്റുകള്‍ നേടി മിത്രക്കരി ഈസ്റ്റ് ഗവ. എല്‍പി, തെന്നടി ഗവ. എല്‍പി, കോഴിമുക്ക് ഗവ. എല്‍പി, ഗവ. എച്ച്എസ് കൊടുപ്പുന്ന എന്നീ സ്കൂളുകള്‍ മൂന്നാം സ്ഥാനങ്ങളും കരസ്ഥമാക്കി. യുപി വിഭാഗം സംസ്കൃത കലോത്സവത്തില്‍ 91 പോയിന്റുകള്‍ നേടി പച്ച സെന്റ് സേവ്യര്‍ യുപി, 82 പോയിന്റുകള്‍ നേടി മിത്രക്കരി സെന്റ് സേവ്യര്‍ ഹൈസ്കൂള്‍, 79 പോയിന്റുകള്‍ നേടി മുട്ടാര്‍ സെന്റ് ജോര്‍ജ് ഹയര്‍ സെക്കൻഡറി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സമാപന സമ്മേളനം റെജി ചെറിയാന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഓവറോള്‍ കരസ്ഥമാക്കിയ സ്കൂളുകള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടിജിന് കെ. ജോസഫ് അധ്യക്ഷത വഹിച്ചു. തകഴി പഞ്ചായത്ത് പ്രസിഡന്റ് എസ്.ജി. ഗീതാഞ്ജലി മുഖ്യപ്രഭാഷണം നടത്തി.
കലോത്സവ ജനറല്‍ കണ്‍വീനര്‍ എം.കെ. ഗീതകുമാര, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് വി. രാധാകൃഷ്ണന്, പഞ്ചായത്ത് പ്രസിഡന്റുമാരായ ബാബു വലിയവീടന്‍, വി.എന്‍. വിശ്വംഭരന്, തകഴി പഞ്ചായത്ത് അംഗങ്ങളായ കെ.വി. വിപിന്‍ കുമാര്‍, ആശ ഓമനക്കുട്ടന്, എസ്. ശ്രീജിത്ത്, സംഗീത മനോജ്, എം. ഗണേഷ് കുമാര്‍, വി.സി. മണിയമ്മ, കെ. ഗോപാലകൃഷ്ണന്, പി. സുപിന്, എസ്.എസ്. സ്മിത, മെര്ളിന് ജോജി, കെ.എസ്. ആശ, എം.എന്‍. നിഹാസ്, മീര ഗിരീഷ്, സേതു ബിപിന്‍, ആര്‍ഡിഡി കെ. സുധ, കുട്ടനാട് ഡിഇഒ അബ്ദുള്‍ അസീസ്, തലവടി എഇഒ എസ്. ഉഷ,തലവടി ബിപിസി എം. ബുഷ്റ, എച്ച്എം കണ്‍വീനര്‍ സിനി എം. നായര്‍, പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ തോമസ് മാത്യു, എന്‍.കെ. നവനീതകൃഷ്ണന്‍, യു. പ്രഭ, രശ്മിമോള്, ജോണ്സണ് ജോസ്, ബിനു ടോം ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
Tags : Sub-district Arts Festival nattuvishesham district news deepika news Thalavady Sub-district Arts Festival