സിസ്റ്റർ സെലിൻ കുന്നക്കാട്ടുതറ ഉദ്ഘാടനം ചെയ്യുന്നു.
കോട്ടയം: തിരുഹൃദയ കോളജ് ഓഫ് നഴ്സിംഗിൽ ബിഎസ്സി നഴ്സിംഗ് കോഴ്സിന്റെ 12-ാം ബാച്ചിലെ ക്ലാസുകൾ ഇന്നലെ ആരംഭിച്ചു. ചങ്ങനാശേരി സെന്റ് മാത്യൂസ് പ്രൊവിൻസ് കൗൺസിലർ ഓഫ് ഹെൽത്ത് കെയർ സിസ്റ്റർ സെലിൻ കുന്നക്കാട്ടുതറ ഉദ്ഘാടനം നിർവഹിച്ചു. കോളജ് പ്രിൻസിപ്പൽ സിസ്റ്റർ ആലീസ് എസ്എച്ച് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ജെസ്ലിൻ മേരി എസ്എച്ച്, സിസ്റ്റർ അനു മേരി എസ്എച്ച് എന്നിവർ പ്രസംഗിച്ചു.
Tags : College of Nursing. Nttuvishesham Districtnews