x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെ​​ട്ടി പെ​​ട്ടി ബാ​​ല​​റ്റ് പെ​​ട്ടി... പെ​​ട്ടി​​ക​​ള്‍ നാ​​ടു​​വി​​ട്ടു !


Published: November 14, 2025 05:57 AM IST | Updated: November 14, 2025 05:57 AM IST


കോ​​ട്ട​​യം: ഇ​​ല​​ക്‌​​ട്രോ​​ണി​​ക് വോ​​ട്ടിം​​ഗ് യ​​ന്ത്രം ബൂ​​ത്ത് കീ​​ഴ​​ട​​ക്കി​​യ​​തോ​​ടെ പ​​ഴ​​യ ബാ​​ല​​റ്റ് പെ​​ട്ടി​​ക​​ള്‍ നാ​​ടു​​വി​​ട്ടു. ബാ​​ല​​റ്റ് ക​​ട​​ലാ​​സി​​ല്‍ വോ​​ട്ട് രേ​​ഖ​​പ്പെ​​ടു​​ത്തി മ​​ട​​ക്കി ക​​ടും​​പ​​ച്ച നി​​റ​​മു​​ള്ള പെ​​ട്ടി​​യി​​ലി​​ട്ട് അ​​വ ഓ​​രോ​​ന്നും എ​​ണ്ണി​​ത്തി​​ട്ട​​പ്പെ​​ടു​​ത്തു​​ന്ന കാ​​ലം ഇ​​നി വ​​രി​​ല്ല. ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലെ വോ​​ട്ടെ​​ണ്ണി​​ത്തീ​​ര്‍​ക്കാ​​ന്‍ മൂ​​ന്നു നാ​​ലും ദി​​വ​​സം വേ​​ണ്ടി​​വ​​ന്ന കാ​​ല​​മു​​ണ്ട്.

യ​​ന്ത്രം വ​​ന്ന​​ശേ​​ഷ​​വും ബാ​​ല​​റ്റ് ക​​ട​​ലാ​​സി​​ല്‍ സീ​​ല്‍ കു​​ത്തി ത​​ദ്ദേ​​ശ വോ​​ട്ടെ​​ടു​​പ്പു​​ക​​ള്‍ ന​​ട​​ത്തു​​ന്ന ചി​​ല സം​​സ്ഥാ​​ന​​ങ്ങ​​ള്‍ ഇ​​പ്പോ​​ഴു​​മു​​ണ്ട്.


കേ​​ര​​ള​​ത്തി​​ല്‍ പൊ​​ടി​​പി​​ടി​​ച്ചു കി​​ട​​ന്ന പെ​​ട്ടി​​ക​​ളേ​​റെ​​യും അ​​ങ്ങ​​നെ മ​​റു​​നാ​​ടു​​ക​​ളി​​ലേ​​ക്ക് പോ​​യി. രാ​​ജ്യ​​ത്തി​​ന് സ്വാ​​ത​​ന്ത്ര്യം ല​​ഭി​​ച്ച​​തി​​നു പി​​ന്നാ​​ലെ 1951 ഒ​​ക്‌​​ടോ​​ബ​​ര്‍ 25നും 1952 ​​ഫെ​​ബ്രു​​വ​​രി 21നും ​​ഇ​​ട​​യി​​ലാ​​ണ് ആ​​ദ്യ​​ത്തെ പൊ​​തു​​തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ന്ന​​ത്. അ​​തി​​ലേ​​ക്ക് 12 ല​​ക്ഷം ഉ​​രു​​ക്കു​​നി​​ര്‍​മി​​ത പെ​​ട്ടി​​ക​​ളാ​​ണ് കേ​​ന്ദ്ര ഇ​​ല​​ക്‌​​ഷ​​ന്‍ ക​​മ്മീ​​ഷ​​ന്‍ നി​​ര്‍​മി​​ച്ച​​ത്.


പി​​ന്നീ​​ട് ഓ​​രോ സം​​സ്ഥാ​​ന​​ങ്ങ​​ള്‍​ക്കാ​​യി തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​ന്‍ ല​​ക്ഷ​​ക്ക​​ണ​​ക്കി​​ന് പെ​​ട്ടി​​ക​​ള്‍ നി​​ര്‍​മി​​ച്ചു​​ന​​ല്‍​കി. ആ​​ല്‍​വി​​ന്‍, ഓ​​റി​​യ​​ന്‍റ​​ല്‍ ക​​മ്പ​​നി​​ക​​ളാ​​യി​​രു​​ന്നു പ്ര​​ധാ​​ന നി​​ര്‍​മാ​​താ​​ക്ക​​ള്‍. ബാ​​ങ്കു​​ക​​ളി​​ലെ പ​​ണ​​പ്പെ​​ട്ടി പോ​​ലെ ഭ​​ദ്ര​​മാ​​യി​​രു​​ന്നു പ​​ഴ​​യ ബാ​​ല​​റ്റ് പെ​​ട്ടി. ബാ​​ല​​റ്റ് ക​​ട​​ലാ​​സ് പെ​​ട്ടി​​യി​​ല്‍ വീ​​ണാ​​ല്‍ പി​​ന്നെ തു​​റ​​ക്ക​​ണ​​മെ​​ങ്കി​​ല്‍ താ​​ക്കോ​​ല്‍ സൂ​​ക്ഷി​​ക്കു​​ന്ന വ​​ര​​ണാ​​ധി​​കാ​​രി​​ക്കേ പ​​റ്റൂ. 2005 ലെ ​​ത​​ദ്ദേ​​ശ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍​വ​​രെ കേ​​ര​​ളം പെ​​ട്ടി​​യി​​ലാ​​ണു വോ​​ട്ടി​​ട്ട​​ത്.


പ​​ഞ്ചാ​​യ​​ത്ത് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നും വോ​​ട്ടിം​​ഗ് യ​​ന്ത്രം ഉ​​പ​​യോ​​ഗി​​ച്ച​​തോ​​ടെ ബാ​​ല​​റ്റ് പെ​​ട്ടി​​ക​​ള്‍ സം​​സ്ഥാ​​ന തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മീ​​ഷ​​നു ബാ​​ധ്യ​​ത​​യാ​​യി. ന്യൂ ​​ജെ​​ന്‍ വോ​​ട്ട​​ര്‍​മാ​​ര്‍ പ​​ഴ​​യ ബാ​​ല​​റ്റ് പെ​​ട്ടി ക​​ണ്ടി​​ട്ടേ​​യു​​ണ്ടാ​​കി​​ല്ല. സ​​ര്‍​ക്കാ​​രി​​ന്‍റെ മ​​റ്റു സാ​​മ​​ഗ്രി​​ക​​ള്‍ പോ​​ലെ ഉ​​പ​​യോ​​ഗ ശൂ​​ന്യ​​മാ​​യ തെ​​ര​​ഞ്ഞെ​​ടു​​പ്പു സാ​​മ​​ഗ്രി​​ക​​ള്‍ ലേ​​ലം ചെ​​യ്യാ​​ന്‍ വ​​കു​​പ്പി​​ല്ലാ​​ത്ത​​തി​​നാ​​ല്‍ ബാ​​ല​​റ്റ് പെ​​ട്ടി വി​​ല്‍​ക്കാ​​ന്‍ ത​​ര​​മി​​ല്ല.


സ്വ​​കാ​​ര്യ തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ള്‍​ക്ക് ബാ​​ല​​റ്റ് പെ​​ട്ടി​​ക​​ള്‍ വാ​​ട​​ക​​യ്ക്കു ന​​ല്‍​കാ​​റു​​ണ്ട്. രാ​​ഹു​​ല്‍ ഗാ​​ന്ധി യൂ​​ത്ത് കോ​​ണ്‍​ഗ്ര​​സി​​ല്‍ തെ​​ര​​ഞ്ഞെ​​ടു​​പ്പ് പ്ര​​ഖ്യാ​​പി​​ച്ച​​പ്പോ​​ള്‍ ഭാ​​ര​​വാ​​ഹി​​ക​​ളെ തെ​​ര​​ഞ്ഞെ​​ടു​​ക്കാ​​നു​​ള്ള വോ​​ട്ടെ​​ടു​​പ്പി​​ല്‍ ഉ​​പ​​യോ​​ഗി​​ച്ച​​ത് തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മീ​​ഷ​​ന്‍റെ ബാ​​ല​​റ്റ് പെ​​ട്ടി​​ക​​ളാ​​ണ്.

Tags : local nattuvishesham boxes

Recent News

Corehub Up