x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ന്ദ്രസ​ർ​ക്കാ​ർ രാ​ജ്യ​ത്തി​ന്‍റെ അ​ഭി​മാ​നം ത​ക​ർ​ത്തു: ച​ന്ദ്ര​ശേ​ഖ​ര​ൻ


Published: April 29, 2026 01:05 AM IST | Updated: April 29, 2026 01:05 AM IST

പ​ത്ത​നം​തി​ട്ട: ലോ​ക​രാ​ഷ്‌​ട്ര​ങ്ങ​ൾ​ക്കി​ട​യി​ൽ രാ​ജ്യ ത്തി​ന്‍റെ അ​ഭി​മാ​നം കേ​ന്ദ്ര സ​ർ​ക്കാ​ർ ത​ക​ർ​ത്തെ​ന്നും, ഇ​ന്ന് ഇ​ന്ത്യ​യു​ടെ ശ​ബ്ദം ആ​രും ശ്ര​ദ്ധി​ക്കാ​തെ ആ​യെ​ന്നും ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ർ. ച​ന്ദ്ര​ശേ​ഖ​ര​ൻ. ഐ​എ​ൻ​ടി​യു​സി ജി​ല്ലാ നേ​തൃ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

തി​ക​ച്ചും ദു​ർ​ബ​ല​മാ​യ കേ​ന്ദ്ര​ഭ​ര​ണ​കൂ​ടം 12 കൊ​ല്ല​മാ​യി രാ​ജ്യ​ത്തെ ന​ശി​പ്പി​ക്കു​ക​യാ​ണ്. നി​ർ​മ​ലാ സീ​താ രാ​മ​ൻ 10 ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചെ​ങ്കി​ലും അ​തി​ൽ ഒ​രി​ട​ത്തു​പോ​ലും തൊ​ഴി​ലാ​ളി എ​ന്നൊ​രു വാ​ക്കി​ല്ല. 250 രൂ​പ​യ്ക്ക് പാ​ച​ക​വാ​ത​കം ല​ഭ്യ​മാ​ക്കു​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്തി​ട്ട് അ​തി​പ്പോ​ൾ 920 രൂ​പ​യാ​യി. പെ​ട്രോ​ളി​ന് 50 രൂ​പ​യാ​ക്കു​മെ​ന്ന് പ​റ​ഞ്ഞി​ട്ട് അ​ത് ഇ​ര​ട്ടി​യി​ലേ​റെ​യാ​യി. കോ​ർ​പ​റേ​റ്റ് അ​ഴി മ​തി​യാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ ചെ​യ്യു​ന്ന​തെ​ന്ന് ച​ന്ദ്ര​ശേ​ഖ​ര​ൻ കു​റ്റ​പ്പെ​ടു​ത്തി.

കേ​ര​ള​ത്തി​ൽ പി​ണ​റാ​യി​യു​ടെ 10 വ​ർ​ഷ​ത്തെ ഭ​ര​ണം എ​ല്ലാ മേ​ഖ​ല​യെ​യും ന​ശി​പ്പി​ച്ചു. കെ​എ​സ്‌​ആ​ർ​ടി​സി​യും കെ​എ​സ്ഇ​ബി​യും ജ​ല​അ​ഥോ​റി​റ്റി​യും പ്ര​തി​സ​ന്ധി​യി​ലാ​യി. കേ​ര​ള​ബാ​ങ്ക് രൂ​പ​വ​ത്ക​രി​ച്ച​ത് ന​ല്ല ഉ​ദ്ദേ​ശ്യ​ത്തോ​ടെ ആ​യി​രു​ന്നി​ല്ലെ​ന്നും ജി​ല്ലാ സ​ഹ​ക​ര​ണ​ബാ​ങ്കു​ക​ളു​ടെ ത​ക​ർ​ച്ച​യ്ക്ക് അ​ത് വ​ഴി​വ​യ്ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ച​ന്ദ്ര​ശേ​ഖ​ര​ൻ പ​റ​ഞ്ഞു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജ്യോ​തി​ഷ് കു​മാ​ർ മ​ല​യാ​ല​പ്പു​ഴ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ൽ,എ. ​ഷം​സു​ദീ​ൻ,അ​നി​ൽ തോ​മ​സ്, ഹ​രി​കു​മാ​ർ പൂ​ത​ങ്ക​ര, പി.​കെ. ഗോ​പി, എ. ​ഡി. ജോ​ൺ, പി. ​കെ. ഇ​ക്ബാ​ൽ, വി. ​എ​ൻ. ജ​യ​കു​മാ​ർ, ര​മാ ദേ​വ​പാ​ൽ, ഓ​മ​ന സ​ത്യ​ൻ, എം. ​ആ​ർ. ശ്രീ​ധ​ര​ൻ, വ​ർ​ക്കി ഉ​മ്മ​ൻ, തോ​ട്ടു​വാ മു​ര​ളി, റോ​യ് തീ​യാ​ടി​ക്ക​ൽ, ജെ​സി അ​ല​ക്സ്‌, അ​ജി​ത് മ​ണ്ണി​ൽ, സ​ജി തോ​ട്ട​ത്തി​മ​ല, ജി. ​ശ്രീ​കു​മാ​ർ, സു​രേ​ഷ് കു​ഴു​വേ​ലി​ൽ, ര​ഞ്ജി പ​താ​ലി​ൽ, ജി. ​ശ്രീ​കാ​ന്ത് എ​ന്നി​വ​ർ പ്രസംഗി​ച്ചു.

Tags : nattu vishesham central government has damaged

Recent News

Corehub Up