x
ad
Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മംഗ​ലംപാ​ല​ം ബൈ​പാ​സ് ജം​ഗ്ഷ​നി​ൽ കോ​ൺ​ക്രീ​റ്റ് ചെ​യ്തഭാ​ഗം ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നുകൊ​ടു​ക്ക​ണം


Published: March 3, 2026 07:07 AM IST | Updated: March 3, 2026 07:07 AM IST

വ​ട​ക്ക​ഞ്ചേ​രി: മം​ഗ​ലം പാ​ല​ത്തി​ന​ടു​ത്ത് യ​ത്തീം​ഖാ​ന​യ്ക്ക് മു​ന്നി​ൽ ബൈ​പാസ് ജം​ഗ്ഷ​നി​ൽ കോ​ൺ​ക്രീ​റ്റ് ചെ​യ്ത ഭാ​ഗം വാ​ഹ​ന​ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു കൊ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി വാ​ഹ​ന​യാ​ത്രി​ക​ർ. കോ​ൺ​ക്രീ​റ്റ് ബ​ല​പ്പെ​ടു​ന്ന സ​മ​യം ക​ഴി​ഞ്ഞി​ട്ടും ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു​കൊ​ടു​ക്കു​ന്നി​ല്ല. കോ​ൺ​ക്രീ​റ്റ് ചെ​യ്ത് ഒ​രു മാ​സ​മാ​യി.

കോ​ൺ​ക്രീ​റ്റ് ബ​ല​പ്പെ​ടു​ന്ന​തി​ന് പ​ര​മാ​വ​ധി മൂ​ന്നാ​ഴ്ച സ​മ​യം മ​തി​യെ​ന്നി​രി​ക്കെ ഒ​രു മാ​സ​മാ​കു​മ്പോ​ഴും ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു​കൊ​ടു​ക്കാ​ൻ ന​ട​പ​ടി​യി​ല്ല. കോ​ൺ​ക്രീ​റ്റ് ചെ​യ്ത ഭാ​ഗം ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു കൊ​ടു​ത്തു വേ​ണം ശേ​ഷി​ച്ച ഭാ​ഗം കോ​ൺ​ക്രീ​റ്റ് ചെ​യ്യാ​ൻ. അ​തി​നും ഇ​നി ഒ​രു മാ​സം കാ​ല​താ​മ​സം വ​രും.

അ​തേ​സ​മ​യം മ​ഴ​ക്കാ​ല​ത്തെ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കാ​നു​ള്ള വ​ഴി​യൊ​രു​ക്കാ​തെ​യാ​ണ് ല​ക്ഷ​ങ്ങ​ൾ പാ​ഴാ​ക്കു​ന്ന പ​ണി​ക​ൾ ന​ട​ത്തു​ന്ന​തെ​ന്ന ആ​ക്ഷേ​പ​ങ്ങ​ളും ശ​ക്ത​മാ​ണ്. 20 മീ​റ്റ​ർ മാ​ത്രം വ​രു​ന്ന സ്ഥ​ല​ത്തെ റോ​ഡ് കോ​ൺ​ക്രീ​റ്റിം​ഗാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. ഇ​തി​നു മു​മ്പും ഇ​ത്ത​ര​ത്തി​ൽ ഒ​രു മാ​സ​ത്തി​ലേ​റെ​കാ​ലം വാ​ഹ​ന​ഗ​താ​ഗ​തം നി​രോ​ധി​ച്ച് ന​ട​ത്തി​യ കോ​ൺ​ക്രീ​റ്റിം​ഗ് കു​റ​ഞ്ഞ മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ത​ന്നെ ത​ക​രു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് അ​തി​നു മു​ക​ളി​ൽ ടാ​റിം​ഗ് ന​ട​ത്തി. അ​തും നി​ല​നി​ന്നി​ല്ല.

ഇ​ത്തി​രി വ​ട്ട​ത്തി​ലു​ള്ള ഭാ​ഗം ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കാ​ൻ ചെ​ല​വ​ഴി​ക്കു​ന്ന ല​ക്ഷ​ങ്ങ​ൾ​ക്ക് ക​ണ​ക്കി​ല്ല. അ​തെ​ല്ലാം ത​ക​ർ​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് ഇ​പ്പോ​ൾ വീ​ണ്ടും ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ക്കു​ന്ന​ത്. റോ​ഡ് ത​ക​രു​ന്ന​തി​നു​ള്ള പ്ര​ധാ​ന കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത് മ​ഴ​ക്കാ​ല​ത്ത് ഇ​തി​ലൂ​ടെ​യു​ള്ള വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്കാ​ണ്. തു​ട​ർ​ച്ച​യാ​യി മ​ഴ പെ​യ്താ​ൽ ഉ​റ​വ വെ​ള്ള​വും നി​റ​യും. ഇ​തി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മു​ണ്ടാ​ക​ണം. പാ​ത​യോ​ര​ത്തു​കൂ​ടി നി​ല​വി​ലു​ള്ള കാ​ന പു​ന​ർ​നി​ർ​മി​ച്ച് മം​ഗ​ലം പു​ഴ​യി​ലേ​ക്ക് വെ​ള്ളം ഒ​ഴു​ക്കി​വി​ട്ടാ​ൽ പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മാ​കു​മെ​ന്ന് പ​റ​യു​ന്നു.

Tags : nattu vishesham Mangalam Bridge bypass opened to traffic.

Recent News

Corehub Up