x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ടി​ക​ൾ ചെ​ല​വ​ഴി​ച്ച് നി​ർ​മാ​ണ​മാ​രം​ഭി​ച്ച സ​ർ​ക്കാ​ർ കെ​ട്ടി​ടം പാ​തി​വ​ഴി​യി​ൽ


Published: May 21, 2026 11:58 PM IST | Updated: May 21, 2026 11:58 PM IST

സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ പ​ണി പാ​തി​വ​ഴി​യി​ൽ നി​ല​ച്ച​നി​ല​യി​ൽ.

അ​മ്പ​ല​പ്പു​ഴ: കോ​ടി​ക​ൾ ചെ​ല​വ​ഴി​ച്ച് നി​ർ​മാ​ണ​മാ​രം​ഭി​ച്ച സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ പ​ണി പാ​തി​വ​ഴി​യി​ൽ. കെ​ട്ടി​ടം സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ താ​വ​ള​മാ​യി മാ​റു​ന്നു. ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ത്ത് മെ​ഡി​ക്ക​ൽ സ​ർ​വീ​സ​സ് കോ​ർ​പ​റേ​ഷ​ൻ സം​ഭ​ര​ണ​ശാ​ല​ക്കാ​യി നി​ർ​മി​ക്കു​ന്ന കെ​ട്ടി​ട​മാ​ണ് മാ​സ​ങ്ങ​ളാ​യി സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ​യും ല​ഹ​രി​മാ​ഫി​യ​ക​ളു​ടെ​യും താ​വ​ള​മാ​യി മാ​റി​യ​ത്.

നി​ല​വി​ൽ വ​ണ്ടാ​നം പോ​സ്റ്റ് ഓ​ഫീ​സി​നു പ​ടി​ഞ്ഞാ​റു ഭാ​ഗ​ത്താ​യാ​ണ് സം​ഭ​ര​ണ​ശാ​ല പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​തു മാ​റ്റി​സ്ഥാ​പി​ക്കു​ന്ന​തി​നാ​യി ര​ണ്ടു വ​ർ​ഷം മു​ൻ​പാ​ണ് നീ​ർ​ക്കു​ന്നം ക​ള​പ്പു​ര​ക്ക​ൽ ക്ഷേ​ത്ര​ത്തി​ന് എ​തി​ർ​വ​ശ​ത്താ​യി പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണ​മാ​രം​ഭി​ച്ച​ത്. എ​ന്നാ​ൽ, ക​ഴി​ഞ്ഞ കു​റേ മാ​സ​മാ​യി കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തോ​ടെ ഈ ​കെ​ട്ടി​ടം ഇ​പ്പോ​ൾ ല​ഹ​രി​മാ​ഫി​യ​ക​ളു​ടെ താ​വ​ള​മാ​യി മാ​റി.

സ​ന്ധ്യ ക​ഴി​ഞ്ഞാ​ൽ നി​ര​വ​ധി പേ​രാ​ണ് മ​ദ്യ, ല​ഹ​രി ഉ​പ​യോ​ഗ​ത്തി​നാ​യി കെ​ട്ടി​ട​ത്തി​നു​ള്ളി​ൽ ത​മ്പ​ടി​ക്കു​ന്ന​ത്. കൂ​ടു​ത​ലും യു​വാ​ക്ക​ളും വി​ദ്യാ​ർ​ഥി​ക​ളു​മാ​ണ് എ​ത്തു​ന്ന​ത്. പ​ല ത​വ​ണ പോ​ലീ​സി​ൽ പ​രാ​തി അ​റി​യി​ച്ചി​ട്ടും പ​ട്രോ​ളിം​ഗി​നാ​യി പോ​ലീ​സ് ഈ ​വ​ഴി​ക്കു വ​രാ​റി​ല്ല.

കെ​ട്ടി​ട​ത്തി​നു​ള്ളി​ൽ മു​ഴു​വ​ൻ മ​ദ്യ​ക്കു​പ്പി​ക​ളാ​ണ്. ചി​ല​പ്പോ​ൾ പ​ക​ൽ സ​മ​യ​ങ്ങ​ളി​ലും ഇ​വി​ടെ ല​ഹ​രി ഉ​പ​യോ​ഗ​ത്തി​നാ​യി യു​വ​ക്ക​ളെ​ത്താ​റു​ണ്ടെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.
അ​ടി​യ​ന്ത​ര​മാ​യി നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചാ​ൽ കെ​ട്ടി​ട​ത്തി​ന് ശാ​പ​മോ​ക്ഷം ല​ഭി​ക്കും. മു​ൻ സ​ർ​ക്കാ​രി​ന്‍റെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യെ​ത്തു​ട​ർ​ന്നാ​ണ് കെ​ട്ടി​ട​നി​ർ​മാ​ണം നി​ല​ച്ച​ത്.

Tags : The construction nattuvishesham local news

Recent News

Corehub Up