കേരള കോണ്ഗ്രസ്-എം ജില്ലാ പ്രവർത്തക കണ്വൻഷൻ ബത്തേരിയിൽ പാർട്ടി ഉന്നത സമിതിയംഗം ജോബ് മൈക്കിൾ ഉദ്ഘാടനം ചെയ്യുന്നു.
സുൽത്താൻ ബത്തേരി: വന്യമൃഗശല്യം, പകർച്ചവ്യാധി വ്യാപനം എന്നിവയിൽ ജനങ്ങളെ പ്രയാസങ്ങൾ അറിഞ്ഞ് സഹായിക്കുന്നതിൽ യുഡിഎഫ് സർക്കാർ വീഴ്ച വരുത്തുകയാണെന്ന് കേരള കോണ്ഗ്രസ്-എം സംസ്ഥാന ഉന്നത സമിതി അംഗം ജോബ് മൈക്കിൾ.
പാർട്ടി ജില്ലാ പ്രവർത്തക കണ്വൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വീഴ്ചകൾ തിരുത്താനും ജനങ്ങളുടെ ദുരിതം അകറ്റാനും സർക്കാർ സത്വര നടപടി സ്വീകരിക്കണമെന്ന് ജോബ് മൈക്കിൾ ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് ജോസഫ് മാണിശേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.ജെ. ദേവസ്യ മുഖ്യപ്രഭാഷണം നടത്തി. വിൽസണ് നെടുംകൊന്പിൽ, എൻ.എ. ബില്ലി ഗ്രഹാം, ജേക്കബ് തോമസ്, കെ.വി. മാത്യു, ടി.ഡി. മാത്യു, റെജി ഓലിക്കരോട്ട്, ടോം ജോസ്, പി.എം. ജയശ്രീ, എം. ജോണ്സണ്, സണ്ണി കടുക്കപ്പാറ, സിബി ശശിമല, ബിനോജ് കൈതമറ്റം,
ടി.എം. ജോസഫ്, പി.ജെ. ജോസഫ്, വി.പി. അബ്ദുൾ റസാഖ്, ഒ.പി. മാണി, ജോസഫ് മുതിരക്കാല, കുര്യൻ ജോസഫ് എന്നിവർ പ്രസംഗിച്ചു. ദേശീയപാത 766ലെ രാത്രിയാത്രാവിലക്ക് നീക്കിയെടുക്കുന്നതിൽ കർണാടക സർക്കാരും പ്രിയങ്ക ഗാന്ധി എംപിയും അനാസ്ഥ കാട്ടുകയാണെന്ന് കണ്വൻഷൻ ആരോപിച്ചു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ജൂലൈ ആദ്യവാരം കൽപ്പറ്റയിൽ സമരം സംഘടിപ്പിക്കാൻ തീരുമാനിച്ചു.
Tags : Local News Nattuvishesham Wayanad