പ്രതീകാത്മക ചിത്രം
പോത്താനിക്കാട് : കേരളോത്സവം 2026 ന് കടവൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വേദിയായി. ദേശീയ അവാര്‍ഡ് ജേതാവ് സിനി സെബാസ്റ്റ്യന്‍ ദീപശിഖ തെളിച്ചു. ജില്ലാ പഞ്ചായത്തംഗം ജോമി തെക്കേക്കര ഉദ്ഘാടനം ചെയ്തു. പൈങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഷെജി ജേക്കബ് അധ്യക്ഷത വഹിച്ചു.
കോതമംഗലം: കേരളോത്സവം ഉദ്ഘാടനം മാർബേസിൽ സ്കൂൾ ഗ്രൗണ്ടിൽ മൂവാറ്റുപുഴ ആർഡിഒ വി.ഇ. അബ്ബാസ് നിർവഹിച്ചു. നഗരസഭാ ചെയർപേഴ്സൺ ഭാനുമതി രാജു അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ പ്രിൻസ് വർക്കി മുഖ്യപ്രഭാഷണം നടത്തി.
കൂത്താട്ടുകുളം: കേരളോത്സവം 2026 മത്സരങ്ങൾക്ക് തുടക്കമായി. നഗരസഭാ ടൗൺഹാളിൽ നടന്ന ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ റെജി ജോൺ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ ലിസി ജോസ് അധ്യക്ഷത വഹിച്ചു.
Tags : Keralolsavam nattuvishesham district news deepika news The lamp has been lit