x
ad
Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ ദ്വി​ദി​ന പു​സ്ത​കോ​ത്സ​വം ന​ട​ത്തി

വെബ് ഡെസ്ക്
Published: October 29, 2026 05:45 AM IST | Updated: October 29, 2026 05:45 AM IST

ക​ൽ​പ്പ​റ്റ: ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ പു​ളി​യാ​ർ​മ​ല കൃ​ഷ്ണ​ഗൗ​ഡ​ർ ഹാ​ളി​ൽ ദ്വി​ദി​ന പു​സ്ത​കോ​ത്സ​വം ന​ട​ത്തി. 50ൽ​പ​രം പ്ര​സാ​ധ​ക​ർ പ​ങ്കെ​ടു​ത്തു. പു​സ്ത​ക പ്ര​കാ​ശ​ന​ങ്ങ​ൾ, ക​വി​യ​ര​ങ്ങ്, എ​ഴു​ത്തി​ന്‍റെ കൈ​യൊ​പ്പ്, സാ​ഹി​ത്യ പ​രി​പാ​ടി​ക​ൾ, ജി​ല്ലാ ഗാ​യ​ക​സം​ഘ​ത്തി​ന്‍റെ അ​വ​ത​ര​ണം, വ​യ​ലാ​ർ ഗാ​നാ​ലാ​പ​ന മ​ത്സ​രം തു​ട​ങ്ങി​യ​വ പു​സ്ത​കോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു.

ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ പി. ​വി​ശ്വ​നാ​ഥ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എം. ​ദേ​വ​കു​മാ​ർ, വൈ​ത്തി​രി താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി സി.​എം. സു​മേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
വ​യ​ലാ​ർ ഗാ​നാ​ലാ​പ​ന മ​ത്സ​ര​ത്തി​ൽ ച​ന്ദ്ര​ദാ​സ് മീ​ന​ങ്ങാ​ടി, ദു​ർ​ഗ​ദാ​സ് ചു​ള്ളി​യോ​ട്, രാ​ജേ​ശ്വ​രി ക​ണി​യാ​ന്പ​റ്റ, ഗോ​പാ​ല​കൃ​ഷ്ണ​ൻ, മു​ണ്ടേ​രി എ​ന്നി​വ​ർ വി​ജ​യി​ക​ളാ​യി. സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ ഇ.​കെ. ബി​ജു​ജ​ൻ, ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് പി.​കെ. സ​ത്താ​ർ, സെ​ക്ര​ട്ട​റി പി.​കെ. സു​ധീ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​സാ​ജി​ത എ​ന്നി​വ​ർ സ​മ്മാ​ന​വി​ത​ര​ണം ന​ട​ത്തി.

Tags :

Recent News

Corehub Up