ഇരിട്ടി: ആറളം പുനരധിവാസ മേഖലയിൽ കാട്ടാന വീടിനു പിന്നിലെ ഷെഡ് തകർത്തു. ബ്ലോക്ക് 13 ലെ പാലക്കുന്നിൽ ബിന്ദുവിന്റെ വീടിന്റെ പിന്നിലെ ഷെഡാണ് തകർത്തത്. ഇവിടെയുണ്ടായിരുന്ന വെള്ളം ശേഖരിച്ചു വയ്ക്കുന്ന ബാരലും തകർത്തു.
കഴിഞ്ഞദിവസം രാത്രി പത്തിനു ശേഷമായിരുന്നു സംഭവം. വീട്ടുകാർ ഭക്ഷണം പാകം ചെയ്യാനും മറ്റുമായി പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടി നിർമിച്ച ഷെഡാണ് തകർത്തത്.
സംഭവ സമയത്ത് ബിന്ദുവും മകനും ഭാര്യയും വീട്ടിനുള്ളിലായിരുന്നു. രാത്രിയിൽ കനത്ത മഴയും വെദ്യുതി ഇല്ലാതിരുന്നതും കാരണം പുലർച്ചെയാണ് വീട്ടുകാർ വിവരം അറിഞ്ഞത്.
Tags : Aralam Nattuvishesham District News