വടക്കഞ്ചേരി: മുടപ്പല്ലൂർ ടൗണിലെ വെള്ളക്കെട്ടിനു ശാശ്വത പരിഹാരമുണ്ടാക്കുമെന്ന് ടി.എം. ശശി എംഎൽഎ. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുടപ്പല്ലൂർ യൂണിറ്റിന്റെ ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. ജില്ലാ പ്രസിഡന്റ് ബാബു കോട്ടയിൽ മുഖ്യപ്രഭാഷണം നടത്തി.
യൂണിറ്റ് പ്രസിഡന്റ് എ. പ്രകാശൻ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ.എ. ഹമീദ്, നിയോജക മണ്ഡലം പ്രസിഡന്റ് മുനീർ, യൂണിറ്റ് ജനറൽ സെക്രട്ടറി രമേഷ് ബാബു, ട്രഷറർ ആർ. രവി, ഷാജി വർക്കി, എസ്. ശ്രീനിവാസൻ , സിബിൻ പ്രസംഗിച്ചു.
ഭാരവാഹികളായി എ. പ്രകാശൻ - പ്രസിഡന്റ്, എം. സുലൈമാൻ - വർക്കിംഗ് പ്രസിഡന്റ്, രമേഷ് ബാബു- ജനറൽ സെക്രട്ടറി, എസ്. സിബിൻ - ട്രഷറർ എന്നിവരടങ്ങുന്ന 22 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
Tags : Nattuvishesham Local News water crisis Mudappallur