എസ്എച്ച് കോളജിന് റോയി കെ. പൗലോസ് എംഎല്‍എ ട്രോഫി സമ്മാനിക്കുന്നു.
തൊടുപുഴ: പ്രഫ. ജയിംസ് വി. ജോര്‍ജ് മെമ്മോറിയല്‍ ഓള് കേരള ഇന്റര്‍ കൊളീജിയറ്റ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ തേവര എസ്എച്ച് കോളജ് ജേതാക്കളായി. ആവേശകരമായ ഫൈനലില്‍ ആലുവ യുസി കോളജിനെയാണ് തേവര കോളജ് പരാജയപ്പെടുത്തിയത്.
തൊടുപുഴ സോക്കര്‍ സ്കൂള്‍, അല്‍ അസ്ഹര്‍ കോളജ്, ഫ്യൂജി ഗംഗ എന്നിവയുടെ ആഭിമുഖ്യത്തില്‍ നടന്ന ടൂര്‍ണമെന്റില്‍ 14 പ്രമുഖ ടീമുകള്‍ പങ്കെടുത്തു. ജേതാക്കള്‍ക്കുള്ള ട്രോഫിയും കാഷ് അവാര്‍ഡും റോയി കെ. പൗലോസ് എംഎല്‍എയും റണ്ണേഴ്സ് അപ്പിന് ഇടുക്കി സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് മുഹമ്മദ് ഫൈസലും സമ്മാനിച്ചു.
സമാപന സമ്മേളനത്തില്‍ സോക്കര്‍ സ്കൂള്‍ ഡയറക്ടറും ജില്ലാ ഫുട്ബോള്‍ അസോസിയേഷന് പ്രസിഡന്റുമായ പി.എ. സലിംകുട്ടി അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സാബിറാ ജലീല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അന്‍ഷാദ്, ഫ്യൂജി ഗംഗ സെക്രട്ടറി സുനില്‍ രാജ്, വൈസ് പ്രസിഡന്റ് ഹരികൃഷ്ണന്, ഡിഎഫ്എ സെക്രട്ടറി എം.എച്ച്. സജീവ്, സോക്കര്‍ സ്കൂള്‍ പരിശീലകരായ വി.ആര്. അമല്‍, അനന്തു ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
Tags : Football Tournament