പ്രതീകാത്മക ചിത്രം
പേരൂര്‍ക്കട: തിരുവനന്തപുരം മാള്‍ ഓഫ് ട്രാവന്കൂറിനു സമീപം യുവതി സ്കൂട്ടറില്‍നിന്നു തെന്നിവീണ സംഭവത്തില്‍ സാഹചര്യത്തെളിവുകള്‍ ലഭിക്കാത്തതുകൊണ്ടാണ് കേസെടുക്കാത്തതെന്നു പൊലിസ് ഒരാഴ്ചമുമ്പായിരുന്നു കേസിനാസ്പദമായ സംഭവം.
പേയാട് ഹൗസ് നമ്പര്‍ 468 ഗൗരീശത്തില്‍ സതീഷ്കുമാറിന്റെ മകള്‍ ഗൗരി (23) ആണ് ഗുരുതരപരിക്കേറ്റു തിരുവനന്തപുരത്തെ ഒരു സ്വകാര്യാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. മാള്‍ ഓഫ് ട്രാവന്കൂറിനു സമീപത്തൂകാടെ സ്കൂട്ടറില്‍ വീട്ടിലേക്കു വരുന്നതിനിടെ ചിലര്‍ പിന്തുടര്ന്ന് അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്നും അതിനിടെയാണ് മകള്‍ സ്കൂട്ടറില്‍നിന്നു തെന്നിവീണതെന്നുമാണ് പിതാവ് പൊലിസിൽ നല്കിയ പരാതിയില്‍ പറയുന്നത്.
യുവതിയുടെ മുഖത്തിനും കൈകള്‍ക്കും സാരമായി പരിക്കേറ്റതിനാല്‍ ഇവരെ കോസ്മെറ്റിക് സര്‍ജറിക്ക് വിധേയയാക്കിയിരുന്നു. മുഖത്ത് 50ലേറെ തുന്നലുകളും ഇടേണ്ടിവന്നു. ബൈക്കില്‍ രണ്ടു യുവാക്കള്‍ യുവതിയെ പിന്തുടര്ന്നതിനാ ൽ ഭയപ്പെട്ടതുകൊണ്ടാണു സ്കൂട്ടറില്‍നിന്നു തെന്നിവീണതെന്നു യുവതിയും പറഞ്ഞു.
അതേസമയം ഫ്ലൈഓവറില്‍ കാമറകള്‍ സ്ഥാപിച്ചിട്ടില്ലെന്നും ഉയരത്തിലാണ് റോഡ് എന്നതിനാല്‍ സമീപത്തെ കാമറാ ദൃശ്യങ്ങള്‍ ലഭ്യമല്ലെന്നുമാണു പൊ ലിസ് പറയുന്നത്. സിസിടിവി ദൃശ്യങ്ങള്‍ ഇല്ലാത്തതിനാല്‍ അപായപ്പെടുത്താന്‍ ശ്രമിച്ചതാണോയെന്നുള്ളതിനു സാഹചര്യത്തെളിവുകള്‍ ലഭിച്ചിട്ടില്ല. ഇക്കാരണത്താലാണ് ഇതുവരെയും കേസെടുക്കാതിരുന്നത്. എന്നാല്‍ ഗൗരിയുടെ പിതാവിന് പരാതിയുള്ള സ്ഥിതിക്ക് സംഭവത്തില്‍ കേസെടുക്കുമെന്നും അന്വേഷണത്തിനു ബലം നല്കുന്ന തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും വഞ്ചിയൂര്‍ പൊലിസ് അറിയിച്ചു.
Tags : young woman injured nattu vishesham local news