അന്തിക്കാട്: ചാഴൂർ സ്വദേശിയെ അസഭ്യം പറഞ്ഞ സംഭവത്തിന് അന്തിക്കാട് പോലീസ് എടുത്ത കേസിലെ പ്രതിയായ ചാഴൂർ വപ്പുഴ സ്വദേശിയെ ചോദ്യം ചെയ്യുന്നതിനായി നോട്ടീസ് നൽകുന്നതിനായിപോയ അന്തിക്കാട് സ്റ്റേഷനിലെ എസ്ഐ സുഭാഷ്, ജിഎസ് സിപിഒ അരുൺ രാജ്, സബിത്ത് ബാബു എന്നിവരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടു ത്തുകയും ജിഎസ് സിപിഒ അരുൺ രാജിനെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ.
ചാഴൂർ വപ്പുഴ സ്വദേശി കൂട്ടാല വീട്ടിൽ മണികണ്ഠൻ (50), ഇയാളുടെ മകൻ അക്ഷയ് (18), ചാഴൂർ വപ്പുഴ തണ്ടാശേരി വീട്ടിൽ അതുൽ (21) എന്നിവരെയാണ് അന്തിക്കാട് പോലീസ് അറസ്റ്റുചെയ്തത്.
ഇതിൽ അതുലിനെതിരെ കൃത്യനിർവഹണം തടസപ്പെടുത്തിയതിനാണ് കേസെടുത്തിട്ടുള്ളത്.
Tags : nattu vishesham Three arrested attacking police