വൈദ്യുതി മുടക്കത്തിനെതിരേ വ്യാപാരി വ്യവസായി സമിതി ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ പത്തനംതിട്ടയിൽ നടത്തിയ പ്രതിഷേധം.
പത്തനംതിട്ട: മുന്നറിയിപ്പില്ലാതെ ഏർപ്പെടുത്തിയ വൈദ്യുതി നിയന്ത്രണത്തിൽ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി സമിതി പത്തനംതിട്ട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നട്ടുച്ചയ്ക്ക് പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി.
വൈദ്യുതി നിയന്ത്രണം വ്യാപാര, വ്യവസായ മേഖലയെ കടുത്ത പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നതെന്ന് സമിതി ചൂണ്ടിക്കാട്ടി. സമിതി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ബിജു വർക്കി പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് അബ്ദുൽ റഹീം അധ്യക്ഷത വഹിച്ചു.
ഏരിയാ സെക്രട്ടറി ഗീവർഗീസ് പാപ്പി, ഷമീർ ബീമ, കെ.കെ. സണ്ണി, മനോജ് വലിയപറമ്പിൽ, ഷൈജു തോമസ്, ബിബിൻ ചക്കാല, കൽഫാൻ, ഹസീബ് ഫാന്റസി, ജയ്സൺ, സെൽവരാജ്, കൃഷ്ണകുമാരി, സി.കെ. തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.
Tags : District News Nattuvishesham Torchlight protest power outage