x
ad
Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ടി​സ്ഥാ​ന വി​ക​സ​നമില്ലാതെ കോ​വ​ളത്ത് വി​നോ​ദ സ​ഞ്ചാ​ര സീ​സ​ണ് തു​ട​ക്ക​മാ​കു​ന്നു

എ​സ്. രാ​ജേ​ന്ദ്ര​കു​മാ​ർ
Published: November 15, 2026 03:38 AM IST | Updated: November 15, 2026 03:38 AM IST

കോവളം

വി​ഴി​ഞ്ഞം: അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​ന്നു​മി​ല്ലാ​തെ കോ​വ​ളം അ​ന്താ​രാ​ഷ്ട്ര വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ലെ പുതിയ സീ​സ​ണ് തു​ട​ക്ക​മാ​കു​ന്നു.ആ​ഭ്യ​ന്ത​ര ടൂ​റി​സ്റ്റു​ക​ളു​ടെ വ​ര​വ് വ​ർ​ധിച്ചെ​ങ്കി​ലും അ​വ​ധി ആ​ഘോ​ഷ​ങ്ങ​ൾ​ക്കാ​യി വി​ദേ​ശ സ​ഞ്ചാ​രി​ക​ളു​ടെ വ​ര​വി​ൽ ക​ണ്ണും ന​ട്ടി​രി​ക്കു​ക​യാ​ണ് കോ​വ​ള​ത്തു​കാ​ർ. സാ​ധാ​ര​ണ ന​വം​ബ​ർ പ​കു​തി​യോ​ടെ ആ​രം​ഭി​ക്കു​ന്ന സീ​സ​ൺ മാ​ർ​ച്ച് അ​വ​സാ​ന​ത്തോ​ടെ അ​വ​സാ​നി​ക്കു​മെ​ങ്കി​ലും ആ​ഭ്യ​ന്ത​ര ടൂ​റി​സ്റ്റു​ക​ളെ കൊ​ണ്ട് മേയ് വ​രെ​യും ബീ​ച്ചു​ക​ൾ തി​ര​ക്കി​ലാ​യി​രി​ക്കും.

ലോ​ക​ത്തി​ന്‍റെ പ​ല രാ​ജ്യ​ങ്ങ​ളി​ൽനി​ന്നു സ​ഞ്ചാ​രി​ക​ൾ വ​ന്നു തു​ട​ങ്ങി​യ കാ​ലം മു​ത​ൽ കോ​വ​ളം അ​ന്താ​രാ​ഷ്ട്ര വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്രം എ​ന്ന വി​ളി​പ്പേ​രി​ലാ​യെ​ങ്കി​ലും വി​ക​സ​ന​ കാര്യ ത്തിൽ എപ്പോഴും പിന്നിലാണ്. വി​ക​സ​നം ന​ട​ത്താ​നെ​ന്ന പേ​രി​ൽ ക​ഴി​ഞ്ഞ സ​ർ​ക്കാ​രു​ക​ൾ പ്ര​ഖ്യാ​പി​ച്ച കോ​ടി​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ വി​ക​സ​ന​ത്തി​ന്‍റെ ക​ണി​ക പോ​ലും ഇ​വി​ടെ കാ​ണാ​നി ല്ല. എന്നാൽ സ്വ​കാ​ര്യ ഹോ​ട്ട​ൽ സമുച്ചയങ്ങ​ളും സ്റ്റേ ഹോ​മു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​ വ​ൻ​കി​ട കെ​ട്ടി​ട​ങ്ങ​ൾ​ക്കുമാത്രം കു​റ​വി​ല്ല. വ​ർ​ഷം​തോ​റും ഇ​വി​ടെവന്നു മ​ട​ങ്ങു​ന്ന ല​ക്ഷ​ക്ക​ണ​ക്കി​നു സ​ഞ്ചാ​രി​കൾക്കു കൈയേറ്റങ്ങൾ കണ്ടുമ​ട​ങ്ങാ​നാ​ണ് വി​ധി.

അ​ധി​കാ​രി​ക​ളും നി​യ​മ​ങ്ങ​ളു​മു​ണ്ടെ​ങ്കി​ലും കോ​വ​ള​ത്തി​ന്‍റെ വി​ക​സ​നം തീ​ര​ത്തെ ഹോ​ട്ട​ൽ ലോ​ബി​ക​ൾ നി​യ​ന്ത്രി​ക്കു​ന്ന അ​വ​സ്ഥ​യി​ലാ​ണെ​ന്ന ആ​ക്ഷേ​പ​ത്തി​ന് വ​ർ​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ട്. പ​ണം മു​ട​ക്കി കോ​വ​ളം തീ​ര​ത്തി​ന്‍റെ മ​നോ​ഹാ​രി​ത കാ​ണാ​നെ​ത്തു​ന്ന​വ​ർ​ക്ക് ഒ​ന്ന് ഇ​രി​ക്കാ​നോ, വി​ശ്ര​മി​ക്കാ​നോ, സ്വ​ത​ന്ത്ര​മാ​യി ന​ട​ക്കാ​നോ ഒ​രി​ട​മി​ല്ല. ഇ​തി​നു​പ​രി ഏ​റെ അ​ത്യാ​വ​ശ്യ​മാ​യി വേ​ണ്ട കു​ടി​വെ​ള്ളം, പ്രാ​ഥ​മി​ക ക​ർ​മത്തി​നൊ​രി​ടം എ​ന്നി​വ​ക്കാ​യു​ള്ള സ​ഞ്ചാ​രി​ക​ളു​ടെ നെ​ട്ടോ​ട്ടം കോ​വ​ള​ത്തി​ന്‍റെ ശാ​പ​മാ​യി ത​ന്നെ തു​ട​രു​ന്നു​ണ്ട്.

ഗ്രോ, ​ഹൗ​വ്വാ, ലൈ​റ്റ് ഹൗ​സ് എ​ന്നി​ങ്ങ​നെ പേ​രു​ള്ള വി​ശാ​ല​മാ​യ ബീ​ച്ചു​ക​ൾ​ചേ​ർ​ന്ന​താ​ണ് കോ​വ​ളം തീ​രം.​ ന​ട​പ്പാ​ത വ​രെ ഹോ​ട്ടലുകൾക്കൊണ്ടു നി​റ​ഞ്ഞ​പ്പോ​ൾ തി​ര​മാ​ല​ക​ൾ അ​ടി​ച്ചു ക​യ​റു​ന്ന സ്ഥിതിയുണ്ട്. മ​ണ​ൽ​പ്പ​ര​പ്പു മുഴുവനും കു​ട​ക്കാ​രും ക​ട്ടി​ലു​കാ​രും ഉ​ല്ലാ​സ ബോ​ട്ടു​കാ​രും കൈ​യടക്കി. ഇ​തി​നു​പ​രി അ​പ​ക​ട​ര​ഹി​ത​മാ​യി ഒ​രു വാ​ഹ​നം ക​ട​ന്നു വ​രാ​നു​ള്ള റോ​ഡോ, പാ​ർ​ക്കിം​ഗ് സെ​ന്‍ററോ ഇ​ല്ലാ​ത്ത​തും വി​ക​സ​ന​ത്തി​ന് തി​രി​ച്ച​ടി​യാ​യി.
സീ​സ​ൺ ക​ഴി​യു​മ്പോ​ഴും ന​ഷ്ട​മെ​ന്നു പ​റ​യു​ന്ന​വ​ർ നി​യ​മലം​ഘ​നം ന​ട​ത്തി​യും പ​രി​ധി ലം​ഘി​ച്ചുള്ള നി​ർമാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ​ർ​ഷം തോ​റും ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ലും അ​ധി​കൃ​ത​ർ​ക്ക് മാ​ത്രം അ​ന​ക്ക​മി​ല്ലെ​ന്നു നാ​ട്ടു​കാ​ർ പ​റ​യു​ന്നു.
ക​ട​ലും ഒ​രു പാ​റ​ക്കൂ​ട്ട​വും അ​ല്ലാ​തെ മ​റ്റൊ​ന്നും ഇ​വി​ട​യി​ല്ലെ​ന്നു​ള്ള​തു സ്ഥി​രം വ​രു​ന്ന സ​ഞ്ചാ​രി​ക​ൾ​ക്ക് മ​ടു​പ്പു​ള​വാ​ക്കു​ ന്ന​താ​യി ലൈ​ഫ് ഗാ​ർ​ഡു​മാ​രും പ​റ​യു​ന്നു. സീ​സ​ണിന്‍റെ ആ​രം​ഭം കു​റി​ക്കാ​നും അ​വ​സാ​നം കു​റി​ക്കാ​നു​മാ​യി ഊ​ട്ടി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്‌​കൂ​ളി​ൽനി​ന്നു കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും പ​തി​വ് തെ​റ്റാ​തെ വ​ർ​ഷ​ങ്ങ​ളാ​യി എ​ത്തി​യി​രു​ന്നെ​ങ്കി​ലും ര​ണ്ടു വ​ർ​ഷ​മാ​യി അ​തുംനി​ല​ച്ചു. ചാ​ർ​ട്ടേ​ഡ് വി​മാ​ന​ങ്ങ​ളി​ലും മ​റ്റും കൂ​ട്ട​മാ​യി പ​റ​ന്നെ​ത്തി​യി​രു​ന്ന വി​ദേ​ശി​ക​ളു​ടെ വ​ര​വു കു​റ​ഞ്ഞ കോ​വ​ളം പി​ടി​ച്ചു നി​ൽ​ക്കു​ന്ന​ത് ആ​ഭ്യ​ന്ത​ര ടൂ​റി​സ്റ്റു​ക​ളെ കൊ​ണ്ടുമാ ത്രമാണ്. വി​ക​സ​ന മു​ര​ടി​പ്പും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ക്കു​റ​വും ആ​ഭ്യ​ന്ത​ര സ​ഞ്ചാ​രി​ക​ൾ​ക്ക് സ​മ്മാ​നി​ക്കു​ന്ന​ത് ദു​രി​തം മാ​ത്രം.

Tags : Tourism travel season NattuVishesham DistrictNews

Recent News

Corehub Up