x
ad
Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​ന്ത​ക്കു​ന്ന്-വെ​ളി​യം​തോ​ട് റോ​ഡ് ന​വീ​ക​ര​ണം ഇ​ഴ​യു​ന്നു; വ്യാ​പാ​രി​ക​ള്‍ പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്

വെബ്ഡെസ്ക്
Published: November 8, 2026 02:24 AM IST | Updated: November 8, 2026 02:24 AM IST

പ്രതീകാത്മക ചിത്രം

നി​ല​മ്പൂ​ര്‍: ച​ന്ത​ക്കു​ന്ന്-വെ​ളി​യം​തോ​ട് റോ​ഡ് ന​വീ​ക​ര​ണം വൈ​കു​ന്ന​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് വ്യാ​പാ​രി​ക​ള്‍ പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പും ക​രാ​റു​കാ​ര​നും ചേ​ര്‍​ന്ന് പ്ര​വൃ​ത്തി നീ​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന​തി​ന് എ​തി​രേ​യാ​ണ് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി രം​ഗ​ത്തെ​ത്തി​യ​ത്.

12ന​കം പ്ര​വൃ​ത്തി പൂ​ര്‍​ത്തി​യാ​യി​ല്ലെ​ങ്കി​ല്‍ പ്ര​ത്യ​ക്ഷ സ​മ​ര​ത്തി​നി​റ​ങ്ങു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.  കെ​എ​ന്‍​ജി റോ​ഡി​ലെ താ​ഴെ ച​ന്ത​ക്കു​ന്ന് മു​ത​ല്‍ വെ​ളി​യം​തോ​ട് വ​രെ​യു​ള്ള ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ള്‍ ആ​രം​ഭി​ച്ചി​ട്ട് മാ​സ​ങ്ങ​ളാ​യി. ക​ഴി​ഞ്ഞ ര​ണ്ടു​മാ​സ​മാ​യി പ്ര​വൃ​ത്തി മ​ന്ദ​ഗ​തി​യി​ലാ​ണ്.  റോ​ഡ് പ​ണി പാ​തി​വ​ഴി​യി​ലാ​യ​തോ​ടെ രൂ​ക്ഷ​മാ​യ പൊ​ടി​ശ​ല്യ​മാ​ണ് പ്ര​ദേ​ശ​ത്തെ ക​ച്ച​വ​ട​ക്കാ​ര്‍ നേ​രി​ടു​ന്ന​ത്.

പൊ​ടി​ശ​ല്യം കാ​ര​ണം വ്യാ​പാ​രം കു​റ​യു​ന്ന​തി​നൊ​പ്പം ജീ​വ​ന​ക്കാ​ര്‍​ക്ക് അ​ല​ര്‍​ജി ഉ​ള്‍​പ്പെ​ടെ​യു​ള്ള രോ​ഗ​ങ്ങ​ള്‍ ഉ​ണ്ടാ​കു​ന്ന​താ​യും വ്യാ​പാ​രി​ക​ള്‍ പ​റ​ഞ്ഞു. 12ന​കം പ്ര​വൃ​ത്തി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കാ​മെ​ന്ന് ക​രാ​റു​കാ​ര​ന്‍ ഉ​റ​പ്പു​ന​ല്‍​കി​യി​ട്ടു​ണ്ട്.  വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ വി​നോ​ദ് പി. ​മേ​നോ​ന്‍, കെ. ​സ​ഫ​റു​ള്ള, ഷ​ബീ​റ​ലി മാ​ടാ​ല, ഭാ​സ്‌​ക​ര​ന്‍ മ​ഠ​ത്തി​ല്‍, എ.​പി. ര​തീ​ഷ്, എ.​ടി. സ​ലീം എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : Traders Plan Agitation Nattuvishesham DistrictNews DeepikaNews

Recent News

Corehub Up