x
ad
Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യാ​ത്രാ​ദു​രി​തം അ​ഞ്ചു​ദി​ന​ങ്ങ​ൾ പി​ന്നി​ടു​ന്നു, ഇ​ന്ന് ശ്ര​ദ്ധ ക്ഷ​ണി​ക്ക​ൽ സ​മ​രം

വെബ്ഡെസ്ക്
Published: November 17, 2026 04:56 AM IST | Updated: November 17, 2026 04:56 AM IST

ഒ​രു റോ-​റോ മാ​ത്രം സ​ർ​വീ​സ് ന​ട​ത്തു​ന്ന​തി​നാ​ൽ വൈ​പ്പി​ൻ ജെ​ട്ടി​യി​ൽ ഇ​ന്ന​ലെ അ​നു​ഭ​വ​പ്പെ​ട്ട വാ​ഹ​ന​ത്തി​ര​ക്ക്.

വൈ​പ്പി​ൻ : സ്റ്റി​യ​റിം​ഗ് ത​ക​രാ​റി​നെ തു​ട​ർ​ന്ന് വൈ​പ്പി​ൻ-​ഫോ​ർ​ട്ടു​കൊ​ച്ചി റൂ​ട്ടി​ലെ ര​ണ്ട് റോ-​റോ സ​ർ​വീ​സു​ക​ളി​ൽ ഒ​ന്ന് മു​ട​ങ്ങി​യി​ട്ട് ഇ​ന്നേ​ക്ക് അ​ഞ്ചു​ദി​വ​സം. ഒ​രു റോ-​റോ മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ സ​ർ​വീ​സി​നു​ള്ള​ത്. ഇ​താ​ക​ട്ടെ ഏ​ത് നി​മി​ഷ​വും ത​ക​രാ​റി​ലാ​കാ​മെ​ന്നാ​ണ് ജീ​വ​ന​ക്കാ​ർ പ​റ​യു​ന്ന​ത്. ഇ​വി​ടെ അ​ടി​ക്ക​ടി റോ-​റോ ത​ക​രാ​റി​ലാ​കു​ന്ന​ത് പ​തി​വാ​യ​തോ​ടെ ജ​ന​ങ്ങ​ൾ എ​ന്നും പെ​രു​വ​ഴി​യി​ൽ വ​ല​യു​ക​യാ​ണ്. ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട കൊ​ച്ചി​ൻ കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​ർ ആ​ക​ട്ടെ കാ​ണാ​ത്ത ഭാ​വം ന​ടി​ക്കു​ന്ന​തി​നാ​ൽ പ്ര​തി​ഷേ​ധം വ്യാ​പ​ക​മാ​ണ്.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന് എ​ള​ങ്കു​ന്ന​പ്പു​ഴ പ​ഞ്ചാ​യ​ത്ത് റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ അ​പ​ക് സ് ​കൗ​ൺ​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​ർ​പ​റേ​ഷ​ൻ ഓ​ഫീ​സി​നു മു​ന്നി​ൽ രാ​വി​ലെ 10ന് ​ശ്ര​ദ്ധ ക്ഷ​ണി​ക്ക​ൽ സ​മ​രം സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. നാ​ലു മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്ത പു​തി​യ റോ-​റോ സ​ർ​വീ​സി​നി​റ​ക്കി യാ​ത്രാ​ദു​രി​തം പ​രി​ഹ​രി​ക്കു​ക​യെ​ന്ന​താ​ണ് ആ​വ​ശ്യം. സ​മ​ര​ത്തി​ന് റോ-​റോ പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​നും ഫെ​റി പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​നും പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​താ​യി ഭാ​ര​വാ​ഹി​ക​ളാ​യ ജോ​ണി വൈ​പ്പി​ൻ, ഫ്രാ​ൻ​സി​സ് ച​മ്മ​ണി എ​ന്നി​വ​ർ അ​റി​യി​ച്ചു.

ഇ​തി​നി​ടെ പു​തി​യ റോ-റോ സ​ർ​വീ​സ് ന​ട​ത്തു​ക, സ​ർ​വീ​സ് കി​ൻ കോ​യി​ൽ​നി​ന്നു മാ​റ്റി കോ​ർ​പ്പ​റേ​ഷ​ൻ നേ​രി​ട്ടു ന​ട​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കെ​എ​ൽ​സി​എ ഓ​ച്ച​ന്തു​രു​ത്ത് യൂ​ണി​റ്റ് ഇ​ന്ന​ലെ മേ​യ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി​യി​ട്ടു​ണ്ട്. നി​വേ​ദ​ക സം​ഘ​ത്തി​ൽ ഭാ​ര​ഹി​ക​ളാ​യ റോ​യ് ഡി​ക്കു​ഞ്ഞ, ബെ​ന്ന​റ്റ് കു​റു​പ്പ​ശേ​രി, സാ​ബു വാ​ര്യ​ത്ത്, ആ​ന്‍റ​ണി സ​ജി തു​ട​ങ്ങി​യ​വ​ർ ഉ​ണ്ടാ​യി​രു​ന്നു.

Tags : 'Attention-drawing' protest today Nattuvishesham DistrictNews

Recent News

Corehub Up