കൃപ പ്രോലൈഫേഴ്സിന്റെ ആത്മീയപിതാവായി 29 വര്‍ഷമായി സേവനം ചെയ്തുവരുന്ന ഫാ. ലൂയീസ് വെള്ളാനിക്കലിനെ പ്രസ്ഥാനത്തിന്റെ മുപ്പതാം പ്രവര്‍ത്തനവര്‍ഷ സമ്മേളനത്തി
ചങ്ങനാശേരി: താന്‍ ഏറ്റെടുത്ത പൗരോഹിത്യ ശുശ്രൂഷ ആരോഗ്യപരമായി സാധിക്കുന്നിടത്തോളം തീക്ഷ്ണതയോടും വിശ്വസ്തതയോടും കൂടി നിര്‍വഹിച്ച പുരോഹിതനാണ് ഫാ. ലൂയീസ് വെള്ളാനിക്കലെന്ന് ആര്‍ച്ച്ബിഷപ് മരിറ്റസ് മാര്‍ ജോസഫ് പെരുന്തോട്ടം.
അച്ചന്റെ പ്രേഷിതചൈതന്യവും ശുശ്രൂഷയോടുള്ള സമര്‍പ്പണവും എല്ലാ വൈദികര്‍ക്കും ഉത്തമ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
കൃപ പ്രോലൈഫേഴ്സിന്റെ ആത്മീയ പിതാവായി 29 വര്‍ഷമായി സേവനം ചെയ്തുവരുന്ന ഫാ. ലൂയീസ് വെള്ളാനിക്കലിനെ പ്രസ്ഥാനത്തിന്റെ മുപ്പതാം പ്രവര്ത്തനവര്ഷസമ്മേളനത്തില് ആദരിച്ച് സംസാരിക്കുകയായിരുന്നു ആര്‍ച്ച്ബിഷപ്. മെത്രാപ്പോലീത്തന്‍പള്ളി വികാരി ഫാ. ജോസഫ് വാണിയപുരയ്ക്കൽ, കൃപ പ്രോലൈഫേഴ്സ് ഡയക്ടര്‍ ജോണ്‍ മാര്ട്ടിൻ, ആനിമേറ്റര്‍ ഏബ്രഹാം പുത്തന്‍കളം എന്നിവര്‍ പ്രസംഗിച്ചു.
Tags : life through 'Krupa Pro-Life' Nattuvishesham DistrictNews