x
ad
Wed, 21 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ണ്ട​ൻ​കാ​വി​ൽ മ​ണി​ക്കൂ​റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ രണ്ടപ​ക​ടം

വെബ് ഡെസ്ക്
Published: October 16, 2026 10:16 PM IST | Updated: October 16, 2026 10:16 PM IST

അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ബ​സ്.

ചെ​ങ്ങ​ന്നൂ​ർ: എം​സി റോ​ഡി​ൽ മു​ണ്ട​ൻ​കാ​വ് ജം​ഗ്ഷ​നു സ​മീ​പം മ​ണി​ക്കൂ​റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ രണ്ടപ​ക​ടം. ചെ​ങ്ങ​ന്നൂ​ർ കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ലെ വ​ർ​ക്ക്ഷോ​പ്പ് വാ​ൻ നി​യ​ന്ത്ര​ണം വി​ട്ട് ക​ട​ക​ളി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യ​താ​ണ് ആ​ദ്യ സം​ഭ​വം. പി​ന്നാ​ലെ കാ​റും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പ​രി​ക്കേ​റ്റു. ഇന്നലെ പു​ല​ർ​ച്ചെ ര​ണ്ടിനായി​രു​ന്നു ആ​ദ്യ അ​പ​ക​ടം. മ​ല്ല​പ്പ​ള്ളി ഡി​പ്പോ​യി​ലേ​ക്ക് ആ​വ​ശ്യസാ​ധ​ന​ങ്ങ​ൾ ന​ൽ​കി​യ ശേ​ഷം തി​രി​കെ ചെ​ങ്ങ​ന്നൂ​രി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന വാ​നാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.
രാ​വി​ലെ 8.45ഓ​ടെ​യാ​ണ് ര​ണ്ടാ​മ​ത്തെ അ​പ​ക​ടം ന​ട​ന്ന​ത്. തി​രു​വ​ല്ല മാ​ക്ഫാ​സ്റ്റ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന സ്കൂ​ട്ട​റും റോ​ഡ് മു​റി​ച്ചു​ക​ട​ക്കാ​ൻ ശ്ര​മി​ച്ച കാ​റും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​ക​ളെ ചെ​ങ്ങ​ന്നൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​രു​വ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.

Tags : NattuVishesham.DistricteNews

Recent News

Corehub Up