പവര്കട്ടില് പ്രതിഷേധിച്ച് ബിജെപി നടത്തിയ ധര്ണ.
നെയ്യാറ്റിന്കര: അപ്രഖ്യാപിത പവര്കട്ടില് പ്രതിഷേധിച്ച് ബിജെപി നെയ്യാറ്റിൻകര മണ്ഡലം കമ്മിറ്റി കെഎസ്ഇബി നെയ്യാറ്റിൻകര സെക്ഷൻ ഓഫിസിലേക്കു പ്രകടനവും ധർണയും സംഘടിപ്പിച്ചു.
ബിജെപി നെയ്യാറ്റിൻകര മണ്ഡലം പ്രസിഡന്റ് ഇരുമ്പിൽ രാജീവ് നേതൃത്വം നൽകി. സംസ്ഥാന സമിതി അംഗം എസ്.കെ. ജയകുമാർ ഉദ്ഘാടനം ചെയ്തു. ആർ. നടരാജൻ, സ്റ്റെഫിൻ സ്റ്റീഫൻ, അരുൺ സരയു, സി.ജി. ഗിരീഷ് ചന്ദ്രൻ, അജിത്ത്, ശശികുമാർ, ശിവകുമാർ, സാജൻ, മണലൂർ ശിവപ്രസാദ്, ചന്ദ്രകിരൺ, രാജേന്ദ്രൻ, സംഗീത പ്രസാദ്, സരോജിനി, മായ, ശ്രീകുമാരി, ചന്ദ്രലേഖ, ബിന്ദു, മിഷ, ജിഎസ് രാജീവ്, ശ്യാം എന്നിവര് പങ്കെടുത്തു.
നെടുമങ്ങാട്: കേരള സർക്കാരിന്റെ അപ്രഖ്യാപിത പവർക്കട്ടിനെതിരേ ബിജെപി നെടുമങ്ങാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നെടുമങ്ങാട് കെഎസ്ഇബി ഓഫിസിനുമുൻപിൽ മെഴുകുതിരി കത്തിച്ചു പ്രതിഷേധിച്ചു. മേഖല വൈസ് പ്രസിഡന്റ് പൂവത്തൂർ ജയൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് മുരളീധരൻ നായർ അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി വട്ടപ്പാറ ഷിജു, മണ്ഡലം ഭാരവാഹികളായ ആർ.വി. പ്രവീൺ, മഞ്ച അനിൽ, പ്രശാന്ത് ആലപ്പുറം, സന്തോഷ്, മഹിളാ മോർച്ച ജില്ലാ സെക്രട്ടറി ബിന്ദു ശ്രീകുമാർ, സിന്ധു സന്തോഷ്, ശാലിനി, നിമലാൽ, യുവമോർച്ച മണ്ഡലം വൈസ് പ്രസിഡന്റ് രമ്യ തുടങ്ങിയവർ പ്രസംഗിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ഉദയ കുമാർ സ്വാഗതവും പൂവത്തൂർ ഏരിയ പ്രസിഡന്റ് സുരേഷ് നന്ദിയും പറഞ്ഞു.