ജില്ലാ അണ്ടര്‍-17 ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ചാമ്പ്യന്മാരായ കാടങ്കോട് ജിഎഫ്വിഎച്ച്എസ്എസ് ടീമുകള്‍ ട്രോഫി ഏറ്റുവാങ്ങുന്നു.
രാജപുരം: സെന്റ് പയസ് ടെന്ത് കോളജും ജില്ലാ ബാസ്കറ്റ്ബോള്‍ അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച ജില്ലാ അണ്ടര്‍-17 ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗത്തില്‍ കാടങ്കോട് ജിഎഫ്വിഎച്ച്എസ്എസ് ചാമ്പ്യന്മാരായി. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ രാജാസ് എച്ച്എസ്എസ് രണ്ടാംസ്ഥാനവും രാജപുരം ഹോളിഫാമിലി എച്ച്എസ്എസ് മൂന്നാംസ്ഥാനവും നേടി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കാഞ്ഞങ്ങാട് ക്രൈസ്റ്റ് സിഎംഐ പബ്ലിക് സ്കൂള്‍ രണ്ടാംസ്ഥാനവും നീലേശ്വരം രാജാസ് എച്ച്എ്സ് മൂന്നാംസ്ഥാനവും നേടി.
മത്സരങ്ങള്‍ സെന്റ് പയസ് ടെന്ത് കോളജ് പ്രിന്‍സിപ്പല്‍ ഡോ. ബിജു ജോസഫ് ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്കുള്ള സമ്മാനദാനം കോളജ് ബര്‍സാര്‍ ഫാ. ജോബിന് പ്ലാച്ചേരിപ്പുറത്ത് നിര്‍വഹിച്ചു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് പ്രഫ. പി. രഘുനാഥ്, ജില്ലാ സ്പോര്‍ട്സ് ഓഫീസര്‍ എം.എസ്. സുദീപ് ബോസ്, ജില്ലാ ബാസ്കറ്റ്ബോള്‍ അസോ. സെക്രട്ടറി കെ. ശ്രീനിവാസന്, ചന്ദ്രന് നവോദയ, കേരള ബാസ്കറ്റ്ബോള്‍ അസോസിഷന് അംഗം കെ. സുനില്‍, ശരത് കാരയില്‍, എ. രൂപേഷ്, അഭിജിത്ത് എന്നിവര്‍ പ്രസംഗിച്ചു.