x
ad
Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​വാ​ദ വ്യ​വ​സാ​യി​യു​ടെ പേ​രി​ൽ കൗ​ണ്‍​സി​ലി​ൽ ബ​ഹ​ളം

വെബ് ഡെസ്ക്
Published: November 17, 2026 12:24 AM IST | Updated: November 17, 2026 12:24 AM IST

തിരുവനന്തപുരം കോർപറേഷൻ കൗൺസിലിൽ പ്രതിപക്ഷ കൗൺസിലർമാർ പ്രതിഷേധിച്ചപ്പോൾ.

തി​രു​വ​ന​ന്ത​പു​രം : കോ​ർ​പ​റേ​ഷ​ൻ കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ പ​തി​വു​പോ​ലെ ഇ​ന്ന​ലെ​യും ഭ​ര​ണ-​പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ൾ ത​മ്മി​ൽ ബ​ഹ​ളം. അ​ഹ​മ്മ​ദാ​ബാ​ദ് കോ​ർ​പ​റേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ചു ന​ട​പ്പി​ലാ​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന ഇ​ര​ട്ട ന​ഗ​രം പ​ദ്ധ​തി​യു​ടെ പേ​രി​ലാ​യി​രു​ന്നു ബ​ഹ​ളം.

പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​യി​ൽ മേ​യ​ർ വി.​വി.​ രാ​ജേ​ഷി​നൊ​പ്പം വി​വാ​ദ വ്യ​വ​സാ​യി കൂ​ടി പ​ങ്കെ​ടു​ത്തെ​ന്ന് ആ​രോ​പി​ച്ചു ഇ​ട​തു കൗ​ണ്‍​സി​ല​ർ​മാ​ർ യോ​ഗ​ത്തി​ൽ പ്ര​തി​ഷേ​ധ​മു​യ​ർ​ത്തി. ഇ​ട​തു കൗ​ണ്‍​സി​ല​ർ​മാ​രു​ടെ പ്ര​തി​ഷേ​ധ​ത്തോ​ടു യു​ഡി​എ​ഫ് അം​ഗ​ങ്ങ​ളും യോ​ജി​ച്ച​തോ​ടെ കൗ​ണ്‍​സി​ൽ യോ​ഗം അ​ല​ങ്കോ​ല​മാ​യി. ഇ​തി​നി​ടെ ധാ​ര​ണാ​പ​ത്രം ഒ​പ്പു​വ​യ് ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​ട​തു കൗ​ണ്‍​സി​ല​ർ​മാ​ർ യോ​ഗം ബ​ഹി​ഷ്ക്ക​രി​ച്ച് ഇ​റ​ങ്ങി​പ്പോ​യി.

ന​ഗ​ര​ത്തി​ന്‍റെ സ​ന്പൂ​ർ​ണ വി​ക​സ​നം ല​ക്ഷ്യ​മി​ട്ടാ​ണ് അ​ഹ​മ്മ​ദാ​ബാ​ദ് കോ​ർ​പ​റേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ചു തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​ൻ ഇ​ര​ട്ട ന​ഗ​രം പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള പ്രാ​ഥ​മി​ക ച​ർ​ച്ച​ക​ൾ ന​ട​ന്നു.
മാ​ലി​ന്യ സം​സ്ക​ര​ണം, റോ​ഡ് വി​ക​സ​നം, ജ​ലാ​ശ​യ​ങ്ങ​ളു​ടെ ന​വീ​ക​ര​ണം, സാ​ങ്കേ​തി​ക​വി​ദ്യാ കൈ​മാ​റ്റം, ഗ​താ​ഗ​ത നി​യ​ന്ത്ര​ണം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം ല​ക്ഷ്യ​മി​ട്ടാ​ണ് ഇ​ര​ട്ട ന​ഗ​രം പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. മേ​യ​ർ, ആ​രോ​ഗ്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ എം.​ആ​ർ. ഗോ​പ​ൻ, ധ​ന​കാ​ര്യ സ്ഥി​രം സ​മി​തി അം​ഗം വി.​ജി. ഗി​രി​കു​മാ​ർ, കോ​ർ​പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി, ഹെ​ൽ​ത്ത് ഓ​ഫി​സ​ർ, ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ എ​ന്നി​വ​രാ​ണു കോ​ർ​പ​റേ​ഷ​നെ പ്ര​തി​നി​ധീ​ക​രി​ച്ചു ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത​ത്. ച​ർ​ച്ച​യി​ൽ വി​വാ​ദ വ്യ​വ​സാ​യി പ​ങ്കെ​ടു​ത്ത ചി​ത്രം ഉ​യ​ർ​ത്തി​ക്കാ​ട്ടി ഇ​ട​തു കൗ​ണ്‍​സി​ല​ർ​മാ​ർ ബ​ഹ​ളം വ​ച്ചു. ഡീ​ലി​ന്‍റെ ഭാ​ഗ​മാ​യാ​ണു വ്യ​വ​സാ​യി പ​ങ്കെ​ടു​ത്ത​തെ​ന്നാ​യി​രു​ന്നു പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​രോ​പ​ണം. ബ​ഹ​ള​ത്തി​നി​ടെ ഒൗ​ദ്യോ​ഗി​ക അ​ജണ്ട​ളെ​ല്ലാം പാ​സാ​ക്കി കൗ​ണ്‍​സി​ൽ യോ​ഗം പി​രി​ഞ്ഞു.

Tags : businessman's name Nttuvishesham Districtnews

Recent News

Corehub Up