ജില്ലാ ഫുള്‍ കോണ്ടാക്ട് കരാട്ടെ ടൂര്‍ണമെന്റില്‍ മെഡല്‍ നേടിയ കാഞ്ഞിരടുക്കം ഉര്‍സുലൈന്‍ പബ്ലിക് സ്കൂള്‍ വിദ്യാര്‍ഥികള്‍.
കാഞ്ഞിരടുക്കം: ജില്ലാ ഫുള്‍ കോണ്ടാക്ട് കരാട്ടെ ടൂര്‍ണമെന്റില്‍ ഒമ്പതു മെഡലുകളുമായി കാഞ്ഞിരടുക്കം ഉര്‍സുലൈന്‍ പബ്ലിക് സ്കൂള്‍.
സെമിന്, ഋഷികേശ്, ലാവിത്ത്, അബിനസ് എന്നിവര്‍ സ്വര്‍ണവും ആദില്‍, ആയുഷ്, യദുനന്ദന്‍ എന്നിവര്‍ വെള്ളിയും റയാന്, ആഗ്നേയ് എന്നിവര്‍ വെങ്കലവും കരസ്ഥമാക്കി. ഷാജി പൂവക്കുളമാണ് പരിശീലകന്. വിജയികളെ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഷീബ അലക്സ് അഭിനന്ദിച്ചു.