x
ad
Fri, 20 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ട​വാ​തൂ​ര്‍ ബ​ണ്ട് റോ​ഡ് മീ​ന​ന്ത​റ ടൂ​റി​സം പ​ദ്ധ​തി​

വെബ്ഡെസ്ക്
Published: November 7, 2026 11:49 PM IST | Updated: November 7, 2026 11:49 PM IST

മീ​​ന​​ന്ത​​റ ടൂ​​റി​​സം പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യി ടൈ​​ലു​​ക​​ള്‍ പാ​​കി മ​​നോ​​ഹ​​ര​​മാ​​ക്കി​​യ വ​​ട​​വാ​​തൂ​​ര്‍ ബ​​ണ്ട് റോ​​ഡ്

ഇങ്ങനെ പോരാ...

വാ​ട​വാ​തൂ​ര്‍: വ​ട​വാ​തൂ​ര്‍ ബ​ണ്ട് റോ​ഡി​ലെ മീ​ന​ന്ത​റ ടൂ​റി​സം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഗ്രാ​മീ​ണ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ല്‍ അ​ടി​സ്ഥാ​ന സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. വി​ജ​യ​പു​രം പ​ഞ്ചാ​യ​ത്തി​ലെ വ​ട​വാ​തൂ​ര്‍ ബ​ണ്ട് റോ​ഡ് വി​നോ​ദ സ​ഞ്ചാ​രി​ക​ള്‍​ക്ക് ന​യ​ന​മ​നോ​ഹ​ര​മാ​യ കാ​ഴ്ച​ക​ളാ​ണ് സ​മ്മാ​നി​ക്കു​ന്ന​ത്. പാ​റ​മ്പു​ഴ​ക്ക​ര​യെ​യും വ​ട​വാ​തൂ​ര്‍​ക്ക​ര​യെ​യും ബ​ന്ധി​പ്പി​ക്കു​ന്ന​താ​ണ് വ​ട​വാ​തൂ​ര്‍ ബ​ണ്ട് റോ​ഡ്.

നൂ​റു​ക​ണ​ക്കി​ന് ഏ​ക്ക​ര്‍ പാ​ട​ശേ​ഖ​ര​ത്തി​ന് ന​ടു​വി​ലൂ​ടെ പോ​കു​ന്ന റോ​ഡി​ല്‍ മൂ​ന്ന് പാ​ല​മാ​ണു​ള്ള​ത്. ഒ​ന്ന് മീ​ന​ന്ത​റ​യാ​റി​ന് കു​റു​കെ​യും ര​ണ്ടെ​ണ്ണം മ​ണ​ലും​കു​ഴി തോ​ടി​നും ക​രി​മ്പി​ന്‍ തോ​ടി​നും കു​റു​കേ​യു​മാ​ണ്. അ​മ​യ​ന്നൂ​ര്‍, മാ​ലം, വ​ട​വാ​തൂ​ര്‍, പൊ​ന്‍​പ​ള്ളി, ഇ​റ​ഞ്ഞാ​ല്‍ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന​താ​ണ് വ​ട​വാ​തൂ​ര്‍ പാ​ട​ശേ​ഖ​രം.

പാ​റ​മ്പു​ഴ മോ​സ്‌​കോ ക​വ​ല​യി​ല്‍ നി​ന്നും വ​ട​വാ​തൂ​ര്‍​ക​വ​ല​യ്ക്കും കെ​കെ റോ​ഡി​നു സ​മീ​പം സ്ഥി​തി​ചെ​യ്യു​ന്ന മി​ല്‍​മ​യു​ടെ എ​തി​ര്‍​വ​ശ​ത്തും എ​ത്തി​ച്ചേ​രു​ന്ന റോ​ഡാ​ണ് വ​ട​വാ​തൂ​ര്‍ ബ​ണ്ട് റോ​ഡ്. കെ​കെ റോ​ഡി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്കും ഏ​റ്റു​മാ​നൂ​ര്‍​ക്കും എം​സി റോ​ഡി​ലേ​ക്കും കോ​ട്ട​യം ന​ഗ​ര​ത്തി​ന്‍റെ തി​ര​ക്കി​ല്‍​പ്പെ​ടാ​തെ വേ​ഗ​ത്തി​ല്‍ എ​ത്താ​ന്‍ ക​ഴി​യു​ന്ന​താ​ണ് ഈ ​റോ​ഡ്. പ​ണ്ട് കാ​ര്‍​ഷി​ക ആ​വ​ശ്യ​ത്തി​നാ​യി വ​യ​ലോ​ര​ത്ത് നി​ര്‍​മി​ച്ച മ​ട പി​ന്നീ​ട് വീ​തി​കൂ​ട്ടി മ​ണ്ണി​ട്ടു​യ​ര്‍​ത്തി റോ​ഡാ​ക്കു​ക​യാ​യി​രു​ന്നു.

പു​തു​വ​ത്സ​ര ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യ കോ​ട്ട​യം കാ​ര്‍​ണി​വ​ല്‍ ഇ​വി​ടെ​യാ​ണ് ന​ട​ക്കു​ന്ന​ത്. വ​ട​വാ​തൂ​ര്‍ ക​ട​ത്ത് ക​ട​വി​ല്‍ മീ​ന​ന്ത​റ ടൂ​റി​സം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കു​ട്ടി​ക​ളു​ടെ പാ​ര്‍​ക്കും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

Tags : Bund Road Nattuvishesham DistrictNews DeepikaNews

Recent News

Corehub Up