കോഴിക്കോട്: മാവൂര്‍ -കോഴിക്കോട് റോഡില്‍ കല്‍പ്പള്ളി കോളക്കോട് വളവില്‍ വാഹനാപകടം. രണ്ടുപേര്‍ക്ക് പരിക്ക്. കാറും രണ്ട് ഇരുചക്രവാഹനങ്ങളും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അരീക്കോട് ചീക്കോടിപ്പാറ സ്വദേശികളായ ഷബീബ് (28), അംന (18) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇന്നലെ രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ പെട്ടെന്ന് ബ്രേക്ക് ചെയ്തതോടെ പിന്നാലെയെത്തിയ ബൈക്ക് കാറിലിടിക്കുകയായിരുന്നു. ഇതിന് പിന്നാലെയെത്തിയ ബുള്ളറ്റും അപകടത്തില്‍പ്പെട്ട വാഹനങ്ങളില്‍ ഇടിച്ചു.
പിന്നിലുണ്ടായിരുന്ന സ്വകാര്യ ബസ് ബുള്ളറ്റിന്റെ പിന്‍ഭാഗത്തും ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ ബുള്ളറ്റ് ബസിനുള്ളിലേക്ക് കയറിപ്പോയി. ബുള്ളറ്റില്‍ യാത്ര ചെയ്തിരുന്ന രണ്ടുപേര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ ബുള്ളറ്റ് പൂര്‍ണമായും തകര്‍ന്നു. ബൈക്കിന്റെയും കാറിന്റെയും പിന്ഭാഗങ്ങള്ക്കും കേടുപാടുകള്‍ സംഭവിച്ചു. അപകടത്തെ തുടര്‍ന്ന് മാവൂര്‍-കോഴിക്കോട് റോഡില്‍ ഏറെനേരം ഭാഗികമായി ഗതാഗതം തടസപ്പെട്ടു.
Tags :