x
ad
Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെ​ട്ടു​കാ​ട് തി​രു​നാ​ൾ: വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം ചേ​ർ​ന്നു

വെബ് ഡെസ്ക്
Published: November 4, 2026 12:39 AM IST | Updated: November 4, 2026 12:39 AM IST

പ്രതീകാത്മക ചിത്രം

വ​ലി​യ​തു​റ: വെ​ട്ടു​കാ​ട് മാ​ദ്രെ ദെ ​ദേ​വൂ​സ് ദേ​വാ​ല​യ​ത്തി​ലെ തി​രു​നാ​ൾ മ​ഹോ​ത്സ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ഗ​ര​ത്തി​ലും തീ​ര​ദേ​ശ മേ​ഖ​ല​ക​ളി​ലും ല​ഹ​രി പ​രി​ശോ​ധ​ന​യും എ​ക്സൈ​സ് നി​രീ​ക്ഷ​ണ​വും ക​ർ​ശ​ന​മാ​ക്കാ​ൻ ഗ​താ​ഗ​ത വ​കു​പ്പ് മ​ന്ത്രി സി.​പി. ജോ​ൺ നി​ർ​ദേ​ശം ന​ൽ​കി.

വെ​ട്ടു​കാ​ട് മ​രി​യ​ൻ ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ സം​ബ​ന്ധി​ച്ച നി​ർ​ദേ​ശ​ങ്ങ​ൾ മ​ന്ത്രി ന​ൽ​കി​യ​ത്. ന​ഗ​ര​ങ്ങ​ളി​ലും തീ​ര​ദേ​ശ മേ​ഖ​ല​ക​ളി​ലും ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ​യും നി​രോ​ധി​ത പാ​ന്‍​മ​സാ​ല​ക​ളു​ടെ​യും ഉ​പ​യോ​ഗ​വും വി​ൽ​പ്പ​ന​യും പൂ​ർ​ണ​മാ​യി ത​ട​യു​ന്ന​തി​നാ​യി എ​ക് സൈ​സ് വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഷാ​ഡോ ടീ​മു​ക​ളെ​യും സ്‌​ട്രൈ​ക്കിം​ഗ് ഫോ​ഴ്‌​സി​നെ​യും രം​ഗ​ത്തി​റ​ക്കും. പൊ​തു​ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യ്ക്കാ​യി കൂ​ടു​ത​ൽ വ​നി​താ പോ​ലീ​സി​നെ​യും മ​ഫ്തി പോ​ലീ​സി​നെ​യും വി​ന്യ​സി​ക്കും.

പു​ന​ർ​ഗേ​ഹം പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഫ്ലാ​റ്റു​ക​ൾ ല​ഭി​ച്ച​വ​രു​ടെ പ​ഴ​യ വീ​ടു​ക​ൾ പൊ​ളി​ച്ചു​നീ​ക്കു​ന്ന ന​ട​പ​ടി​ക​ൾ ഊ​ർ​ജി​ത​മാ​ക്കാ​ൻ യോ​ഗ​ത്തി​ൽ മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി. ഫ്ലാ​റ്റു​ക​ൾ ല​ഭി​ച്ചി​ട്ടും പ​ഴ​യ വീ​ടു​ക​ൾ പൊ​ളി​ച്ചു​മാ​റ്റാ​ത്ത​തു​മൂ​ലം അ​വി​ടെ സാ​മൂ​ഹി​ക​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ല​ഹ​രി ഉ​പ​യോ​ഗ​വും ന​ട​ക്കു​ന്ന​ത് ത​ട​യു​ക ല​ക്ഷ്യ​മി​ട്ടാ​ണി​ത്. ഇ​ത്ത​രം വീ​ടു​ക​ൾ ക​ണ്ടെ​ത്തി അ​ടി​യ​ന്ത​ര​മാ​യി പൊ​ളി​ച്ചു​നീ​ക്കാ​ൻ ഫി​ഷ​റി​സ് വ​കു​പ്പി​ന് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി കൂ​ടു​ത​ൽ പാ​ർ​ക്കിം​ഗ് സ്ഥ​ല​ങ്ങ​ളും പ​ള്ളി​യു​ടെ സ​ഹാ​യ​ത്തോ​ടെ വീ​ടു​ക​ളി​ൽ പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​നു​ള്ള സം​വി​ധാ​ന​വും ഏ​ർ​പ്പെ​ടു​ത്തും. തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് കെ​എ​സ്ആ​ർടി​സി പ്ര​ത്യേ​ക​മാ​യി 25 സ​ർ​വീ​സു​ക​ൾ ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്. ആ​വ​ശ്യ​മെ​ങ്കി​ൽ ഇ​ല​ക്ട്രി​ക് ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ അ​ധി​ക സ​ർ​വീ​സു​ക​ളും ഏ​ർ​പ്പെ​ടു​ത്തും. കൂ​ടാ​തെ വെ​ട്ടു​കാ​ട് പ​ള്ളി​യു​ടെ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ൽ റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ വേ​ഗ​ത്തി​ൽ തീ​ർ​ക്കാ​നും നി​ർ​ദേ​ശം ന​ൽ​കി.

ജി​ല്ലാ ക​ള​ക്ട​ർ കെ.​എ​സ്. അ​ഞ്ജു, സ​ബ് ക​ള​ക്ട​ർ സ്വാ​തി മോ​ഹ​ൻ റാ​ത്തോ​ഡ്, കെ​എ​സ്​ആ​ർ​ടി​സി എം.​ഡി. പ്ര​മോ​ജ് ശ​ങ്ക​ർ, ശം​ഖും​മു​ഖം എ​സിപി ​സ​ജി​മോ​ൻ, ഇ​ട​വ​ക വി​കാ​രി ഫാ. ​ഷാ​ജു വി​ല്യം, പാ​രി​ഷ് കൗ​ൺ​സി​ൽ വൈ​സ് പ്ര​സി​ഡന്‍റ് ക്രി​സ്തു ദാ​സ്, സെ​ക്ര​ട്ട​റി തോ​മ​സ് മാ​ർ​ഷ​ൽ, ജ​ന​റ​ൽ ക്യാ​പ്റ്റ​ൻ ജ​യ്സ​ൺ ആ​ന്‍റണി, കോ​-ഓഡി​നേ​റ്റ​ർ അ​നി​ൽ ഹി​ലാ​രി തു​ട​ങ്ങി​യ​വ​ർ പങ്കെടുത്തു.

Tags :

Recent News

Corehub Up