ഹൃദയരാഗം പദ്ധതിയുടെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ആശാ വര്‍ക്കര്‍മാര്‍ക്കുമുള്ള പരീശീലന പരിപാടി ആര്യാടന് ഷൗക്കത്ത് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.
നിലമ്പൂര്‍: വര്‍ധിച്ചുവരുന്ന ചികിത്സാ ചെലവുകള്‍ കടക്കെണിയിലാക്കുന്നതാണ് ഇന്ന് കേരളം നേരിടുന്ന വലിയ പ്രതിസന്ധിയെന്നും ജീവിതശൈലി മാറ്റി രോഗങ്ങളെ പ്രതിരോധിച്ച് ഈ പ്രതിസന്ധിയെ അതിജീവിക്കണമെന്നും ആര്യാടന് ഷൗക്കത്ത് എം എല്‍എ. രോഗങ്ങളെ നേരത്തെ കണ്ടെത്തി സൗജന്യ ചികിത്സ ഉറപ്പുവരുത്താന്‍ പൊതുജനാരോഗ്യ മേഖലയെ ശക്തിപ്പെടുത്തണം.
നിലമ്പൂര്‍ മണ്ഡലത്തില്‍ നടപ്പാക്കുന്ന ജീവിതശൈലീ രോഗങ്ങള്‍ക്കെതിരായ ഹൃദയരാഗം സമഗ്ര ആരോഗ്യ പദ്ധതിയുടെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ആശാ പ്രവര്‍ത്തകര്‍ക്കുമായുള്ള പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നഗരസഭാ ചെയര്‍പേഴ്സണ്‍ പത്മിനി ഗോപിനാഥ് അധ്യക്ഷത വഹിച്ചു.
ഡെപ്യൂട്ടി ഡിഎംഒ. ഡോ. ഫിറോസ്ഖാന്, ആര്‍ദ്രം നോഡല്‍ ഓഫിസര്‍ ഡോ. പ്രവീണ, നഗരസഭാ സ്ഥിരംസമിതി അധ്യക്ഷരായ മേരീസ് ഷിബു, മുസ്തഫ കളത്തുംപടിക്കല്‍, കൗണ്‍സിലര്‍മാരായ പി. കെ. ഉമ്മര്‍, പ്രഭ, നഗരസഭാ സെക്രട്ടറി കെ. അന്‍ഷിദ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ. സലീം എന്നിവര്‍ പ്രസംഗിച്ചു.
Tags : Vigilance Needed Nattuvishesham DistrictNews DeepikaNews