x
ad
Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ്യാ​പാ​രി​യെ​യും ഭാ​ര്യ​യെ​യും ക​ട​യി​ൽ ക​യ​റി മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ വ്യാപക പ്രതിഷേധം

വെബ് ഡെസ്ക്
Published: October 29, 2026 05:28 AM IST | Updated: October 29, 2026 05:28 AM IST

പ​യ്യാ​വൂ​രി​ൽ വ്യാ​പാ​രി​യെ​യും ഭാ​ര്യ​യെ​യും ക​ട​യി​ൽ ക​യ​റി മ​ർ​ദി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് വ്യാ​പാ​രി വ്യ​വ​സാa​യി ഏ​കോ​പ​ന സ​മി​തി ആ​ഹ്വാ​നം ചെ​യ്ത ഹ​ർ​ത്താ​ലി​നെ തു​ട​ർ​ന്ന് അ​ട​ഞ്ഞു​കി​ട​ക്കു

പ​യ്യാ​വൂ​ർ: വ്യാ​പാ​രി​യെ​യും ഭാ​ര്യ​യെ​യും ക​ട​യി​ൽ ക​യ​റി മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്നു പേ​ർ​ക്കെ​തി​രെ പൊ​ലി​സ് വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തു. ബൈ​പാ​സ് റോ​ഡി​ലെ വ​ളം വ്യാ​പാ​രി​യും വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി വ​ർ​ക്കിം​ഗ് ക​മ്മി​റ്റി​യം​ഗ​വു​മാ​യ മു​ത്താ​റി​ക്കു​ള​ത്തെ പി.​കെ. ജ​യ​രാ​ജ്, ഭാ​ര്യ സു​മി​ത എ​ന്നി​വ​രെ​യാ​യി​രു​ന്നു ഒ​രു സം​ഘം ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം ക​ട​യി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി മ​ർ​ദി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ച​ന്ദ​ന​ക്കാം​പാ​റ സ്വ​ദേ​ശി, ബി​ജോ​യി​യു​ൾ​പ്പ​ടെ മൂ​ന്നു പേ​ർ​ക്കെ​തി​രെ​യാ​ണ് പൊ​ലി​സ് വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്ത​ത്. വ്യാ​പാ​രി​യെ​യും ഭാ​ര്യ​യെ​യും മ​ർ​ദി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ​യ്യാ​വൂ​ർ യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ന​ലെ ഉ​ച്ച​വ​രെ വ്യാ​പാ​രി​ക​ൾ ഹ​ർ​ത്താ​ൽ ആ​ച​രി​ച്ചു.

മ​ർ​ദ​ന​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ജ​യ​രാ​ജും ഭാ​ര്യ​യും ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​തി​നി​ടെ ബി​ജോ​യും ത​ളി​പ്പ​റ​ന്പി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

വീ​ട്ടു​ജോ​ലി​ക്ക് ആ​ളെ ത​ര​പ്പെ​ടു​ത്തി​യ​തു​മാ​യ ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ ഉ​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​മാ​ണ് മ​ർ​ദ​ന​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്നാ​ണ് പൊ​ലി​സ് പ​റ​യു​ന്ന​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി വ്യാ​പാ​രി​ക​ൾ ന​ട​ത്തി​യ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തി​ന് നേ​താ​ക്ക​ളാ​യ ജോ​സ്കു​ട്ടി കു​ര്യ​ൻ,പി.​വി. രാ​മ​ച​ന്ദ്ര​ൻ, ബെ​ന്നി​പു​ളി​ക്ക​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ജ​യ​രാ​ജ​നെ​യും ഭാ​ര്യ​യെ​യും ക​ട​യി​ൽ ക​യ​റി ആ​ക്ര​മി​ച്ച് സം​ഭ​വ​ത്തി​ൽ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ദേ​വ​സ്യ മേ​ച്ചേ​രി, പ​യ്യാ​വൂ​ർ യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ പ്ര​തി​ഷേ​ധി​ച്ചു.

Tags :

Recent News

Corehub Up