x
ad
Wed, 21 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ഴ​ക്ക​ര​യി​ൽ കാ​ട്ടു​പ​ന്നി​ക​ളു​ടെ വി​ള​യാ​ട്ടം; വ്യാ​പ​ക കൃ​ഷി​നാ​ശം

വെബ് ഡെസ്ക്
Published: October 16, 2026 10:22 PM IST | Updated: October 16, 2026 10:22 PM IST

ത​ഴ​ക്ക​ര പ​ഞ്ചാ​യ​ത്ത് 16 -ാം വാ​ർ​ഡി​ൽ കാ​ട്ടു​പ​ന്നി​ക​ൾ ന​ശി​പ്പി​ച്ച കൃ​ഷി.

മാ​ങ്കാം​കു​ഴി: ക​ർ​ഷ​ക​രെ ക​ണ്ണീ​രി​ലാ​ഴ്ത്തി കാ​ട്ടു​പ്പ​ന്നി​ക​ളു​ടെ കൃ​ഷി​നാ​ശം അ​റു​തി​യി​ല്ലാ​തെ തു​ട​രു​ന്നു. ത​ഴ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ പ​തി​നാ​റാം​വാ​ർ​ഡി​ൽ കാ​ട്ടു​പ​ന്നി​ക​ൾ വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു.

ഏ​ത്ത​വാ​ഴ, ചീ​നി, ചേ​മ്പ്, ഇ​ഞ്ചി തു​ട​ങ്ങി​യ ല​ക്ഷ​ങ്ങ​ളു​ടെ കാ​ർ​ഷി​ക വി​ള​ക​ളാ​ണ് കാ​ട്ടു​പ​ന്നി​ക്കൂ​ട്ടം ന​ശി​പ്പി​ച്ച​ത്. അ​റു​നൂ​റ്റി​മം​ഗ​ലം അ​ഞ്ചു​മൂ​ലംപ​റ​മ്പി​ൽ അ​നി​യ​ൻ, തെ​ക്കേ​വി​ള​യി​ൽ രാ​ജ​ൻ, അ​ഞ്ചു​മൂ​ലംപ​റ​മ്പി​ൽ സാ​മു​വ​ൽ, വ​ലി​യ​പ​റ​മ്പി​ൽ ഡാ​നി​യേ​ൽ, അ​ഞ്ചു​മൂ​ലംപ​റ​മ്പി​ൽ ത​മ്പാ​ൻ വ​ലി​യ​പ​റ​മ്പി​ൽ ത​ങ്ക​മ്മ, അ​ഞ്ചു​മൂ​ലംപ​റ​മ്പി​ൽ മോ​ന​ച്ച​ൻ എ​ന്നി​വ​രു​ടെ കൃ​ഷി​ക​ളാ​ണ് കാ​ട്ടു​പ​ന്നി​ക​ൾ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ച​ത്.

മേ​ഖ​ല​യി​ൽ ഇ​പ്പോ​ൾ കാ​ട്ടു​പ​ന്നി​ക​ൾ ക​ർ​ഷ​ക​രു​ടെ ഉ​റ​ക്കം കെ​ടു​ത്തു​ക​യാ​ണ്. ക​ടം വാ​ങ്ങി​യും വാ​യ്പ​യെ​ടു​ത്തും വ​ലി​യ പ്ര​തീ​ക്ഷ​ക​ളോ​ടെ കൃ​ഷി ചെ​യ്ത വി​ള​ക​ളാ​ണ് കാ​ട്ടു​പ​ന്നി​ക​ൾ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ച​ത്. രാ​ത്രി​കാ​ല​ങ്ങ​ളി​ലി​റ​ങ്ങു​ന്ന പ​ന്നി​ക്കൂ​ട്ട​ങ്ങ​ൾ മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ ഏ​ക്ക​ർ ക​ണ​ക്കി​ന് കൃ​ഷി​യാ​ണ് ന​ശി​പ്പി​ച്ചു ക​ള​യു​ന്ന​ത്.

കാ​ട്ടു​പ​ന്നി​ക​ളെ തു​ര​ത്തി കാ​ർ​ഷി​ക വി​ള​ക​ളെ സം​ര​ക്ഷി​ക്കാ​നും ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കാ​നും പ​ഞ്ചാ​യ​ത്തും കൃ​ഷിവ​കു​പ്പും അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

വെ​ട്ടി​യാ​ർ കോ​ട്ട​മു​ക്ക് വി​ല്ലേ​ജ് ഓ​ഫീ​സി​നു സ​മീ​പം വാ​ഹ​ന​മി​ടി​ച്ച് കാ​ട്ടു​പ​ന്നി​യെ റോ​ഡ​രു​കി​ൽ ച​ത്ത​നി​ല​യി​ൽ മു​മ്പ് ക​ണ്ടെ​ത്തി​യി​രു​ന്നു. മേ​ഖ​ല​യി​ലെ മ​റ്റ് പ​ഞ്ചാ​യ​ത്തു​ക​ളെ അ​പേ​ക്ഷി​ച്ച് കാ​ട്ടു​പ​ന്നി​ശ​ല്യം പൊ​തു​വേ ത​ഴ​ക്ക​ര പ​ഞ്ചാ​യ​ത്തി​ൽ കു​റ​വാ​യി​രു​ന്നു.​ എ​ന്നാ​ൽ, കു​റേ​ക്കാ​ല​മാ​യി പ​ഞ്ചാ​യ​ത്തി​ൽ കാ​ട്ടു​പ​ന്നി​ക​ൾ കാ​ർ​ഷി​ക വി​ള​ക​ൾ ന​ശി​പ്പി​ക്കു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ക​യാ​ണ്

തെ​ങ്ങി​ൻ തൈ​ക​ൾ, വാ​ഴ, പ​ച്ച​ക്ക​റി, വെ​റ്റി​ല​ക്കൊ​ടി, ഇ​ഞ്ചി, മ​ഞ്ഞ​ൾ, ചേ​മ്പ്, ചേ​ന തു​ട​ങ്ങി​യ കൃ​ഷി​ക​ളെ​ല്ലാം കാ​ട്ടുപ​ന്നി​ക​ൾ ന​ശി​പ്പി​ക്കാ​റു​ണ്ട്.​ സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളാ​യ ചു​ന​ക്ക​ര, നൂ​റ​നാ​ട്, പാ​ല​മേ​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ലും കാ​ട്ടു​പ​ന്നി ശ​ല്യം രൂ​ക്ഷ​മാ​ണ്. ചാ​രും​മൂ​ട് മേ​ഖ​ല​യി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം നി​ര​വ​ധി​പ്പേ​ർ കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യി.​

കൂ​ടാ​തെ താ​മ​ര​ക്കു​ള​ത്ത് കാ​ട്ടു​പ​ന്നി​യെ തു​ര​ത്താ​ൻ വ​യ​ലി​ൽ അ​ന​ധി​കൃ​ത​മാ​യി സ്ഥാ​പി​ച്ച വേ​ലി​യി​ൽനി​ന്ന് ഷോ​ക്കേ​റ്റ് ക​ർ​ഷ​ക​ന്‍റെ ജീ​വ​ൻ പൊ​ലി​ഞ്ഞി​രു​ന്നു.

പാ​ല​മേ​ൽ മ​റ്റ​പ്പ​ള്ളി, ഉ​ള​വു​ക്കാ​ട്, കാ​വും​മ്പാ​ട്, മു​തു​കാ​ട്ടു​ക​ര, കു​ട​ശനാ​ട്, മാ​മൂ​ട് മേ​ഖ​ല​ക​ളി​ൽ കാ​ട്ടു​പ​ന്നി​യു​ടെ ശ​ല്യം മൂ​ലം ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ കൃ​ഷി​നാ​ശ​മാ​ണ് ഉ​ണ്ടാ​യ​ത്. ഈ ​മേ​ഖ​ല​ക​ളി​ൽ പ​ന്നിശ​ല്യം മൂ​ലം സ​ന്ധ്യ ക​ഴി​ഞ്ഞാ​ൽ വീ​ടു​വി​ട്ടു പു​റ​ത്തേ​ക്കു പോ​കാ​നും ഭ​യ​ക്കു​ക​യാ​ണ് നാ​ട്ടു​കാ​ർ.

Tags : NattuVishesham.DistricteNews

Recent News

Corehub Up