പ്രതീകാത്മക ചിത്രം
പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ എറണാകുളത്ത് ലോഡ്ജില്‍ എത്തിച്ച് താമസിപ്പിക്കുകയും ലൈംഗിക പീഡിനത്തിനിരയാക്കുകയും ചെയ്ത കേസില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍.
വടശേരിക്കര കയ്യുംകല്ലില്‍ വിനീഷ് രാജീവ്(20)നെയാണ് എറണാകുളത്തുനിന്നും മലയാലപ്പുഴ പൊലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 23നാണ് കേസിനാസ്പദമായ സംഭവം. പത്തനംതിട്ട സിഐ ജി. അരുണിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ എസ്ഐമാരായ ജെ. ജോഷി, ഷെമിമോള്‍, എഎസ്ഐ മാത്യു ഏബ്രഹാം തുടങ്ങിയവരുൾപ്പെടുന്നു. പത്തനംതിട്ട അഡിഷണല്‍ ജില്ലാ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Tags :