പ്രതീകാത്മക ചിത്രം
തിരുവല്ലം: മദ്യപിച്ചതു ചോദ്യം ചെയ്ത യുവാക്കളെ രണ്ടംഗ സംഘം മാരകമായി വെട്ടിപ്പരിക്കേല്‍പ്പിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് പാച്ചല്ലൂര്‍ പൊഴിക്കര തോട്ടുമുക്ക് സ്വദേശികളായ സുനില്‍ (30), സുജിത്ത് (28) എന്നിവര്‍ക്കെതിരെ തിരുവല്ലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ച രാത്രി എട്ടോടെ പനത്തുറ പൊഴിക്കരയില്വച്ചായിരുന്നു കേസിനിടയായ സംഭവം.
പ്രതികള്‍ മദ്യപിച്ചത് തിരുവല്ലം സ്വദേശികളായ മനോജും (28), ആഷിക്കും (30) ചോദ്യം ചെയ്തതാണ് ആക്രമണത്തില്‍ കലാശിച്ചത്. അക്രമാസക്തരായ പ്രതികള്‍ കൈയില്‍ കരുതിയിരുന്ന വെട്ടുകത്തി ഉപയോഗിച്ച് മനോജിനെയും ആഷിക്കിനെയും വെട്ടുകയായിരുന്നതായി തിരുവല്ലം പൊലീസ് അറിയിച്ചു.
ഗുരുതര പരിക്കേറ്റ മനോജിനെയും ആഷിക്കിനെയും പൊലീസെത്തി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റ മനോജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. ആഷിക്ക് കഴിഞ്ഞ ദിവസം ആശുപത്രി വിട്ടതായി പൊലീസ് പറഞ്ഞു. പ്രതികളായ സുനിലും സുജിത്തും സഹോദരങ്ങളാണ്. മനോജും ആഷിക്കും നല്കിയ പരാതിയില്‍ കേസെടുത്ത പൊലീസ് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി.
Tags : Nattuvishesham Local News Young men