x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മഞ്ഞപ്രയിൽ യൂ​ത്ത് കോ​ൺ​. ഗെ​യിംഓ​ൺ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി


Published: October 30, 2025 05:09 AM IST | Updated: October 30, 2025 05:09 AM IST

സ്കൂ​ളു​ക​ൾ​ക്ക് സ്പോ​ർ​ട്സ് കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന ഗെ​യിം ഓ​ൺ പ​ദ്ധ​തി മഞ്ഞപ്ര സെന്‍റ് മേരീസ് യുപി സ്കൂളിൽ നടന്ന ചടങ്ങിൽ ബെ​ന്നി ബെ​ഹ​നാ​ൻ എംപി ഉ​ദ്ഘാ​ട​നം ചെ​യ്യുന്നു.

മ​ഞ്ഞ​പ്ര: യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ഞ്ഞ​പ്ര മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ, ല​ഹ​രി​ക്കെ​തി​രെ​യു​ള്ള പോ​രാ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്കൂ​ളു​ക​ൾ​ക്ക് സ്പോ​ർ​ട്സ് കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന ഗെ​യിം ഓ​ൺ പ​ദ്ധ​തി ബെ​ന്നി ബെ​ഹ​നാ​ൻ എംപി ഉ​ദ്ഘാ​ട​നം ചെ​യ്തു. മഞ്ഞപ്ര സെന്‍റ് മേരീസ് യുപി സ്കൂളിൽ നടന്ന ചടങ്ങിൽ സ്കൂ​ൾ മാ​നേ​ജ​ർ റവ ഡോ. ​വ​ർ​ഗീ​സ് പൊ​ട്ട​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

യൂ​ത്ത് കോ​ൺ​ഗ്ര​സ് നി​ർ​മി​ച്ചു ന​ൽ​കി​യ ഗോ​ൾ പോ​സ്റ്റും സ്കൂ​ളി​ന് കൈ​മാ​റി. യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് തോ​മ​സ്, ജി​ല്ലാ സെ​ക്ര​ട്ട​റി അ​ജി​ത് വ​ര​യി​ലാ​ൻ, മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ കൊ​ച്ചാ​പ്പു പു​ളി​ക്ക​ൽ, ചെ​റി​യാ​ൻ തോ​മ​സ്, വാ​ർ​ഡ് മെ​മ്പ​ർ​മാ​രാ​യ സാ​ജു കോ​ളാ​ട്ടു​കൂ​ടി, ജേ​ക്ക​ബ് മ​ഞ്ഞ​ളി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ സ​രി​ത സു​നി​ൽ, ഹെ​ഡ്മി​സ്ട്ര​സ് ജി​ജി പാ​പ്പ​ച്ച​ൻ,

പി​ടി​എ പ്ര​സി​ഡ​ന്‍റ് ജി​നോ ജോ​ർ​ജ്, ട്ര​സ്റ്റി റോ​യ് തോ​ട്ട​ക്ക​ര, യൂ​ത്ത് കോ​ൺ​ഗ്ര​സ് ഭാ​ര​വാ​ഹി​ക​ളാ​യ ടി​നു മോ​ബി​ൻ​സ്, അ​ല​ക്സ് ആ​ന്‍റു, ദി​നു ജോ​ർ​ജ്, ജോ​മോ​ൻ ഓ​ലി​യ​പ്പു​റം, കാ​വ്യാ അ​മ്പാ​ട്ട് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ഡി​ജി​റ്റ​ൽ വി​സ്‌​ഡം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി സ്കൂ​ളി​ന് ലാ​പ്ടോ​പ്പ് ന​ൽ​കാ​മെ​ന്ന് എം​പി ഉ​റ​പ്പ് ന​ൽ​കി.

Tags : Manjapra Local News Ernakulam

Recent News

Corehub Up