ഓട്ടോ ഡീറ്റെയിലിംഗ് വുമണ്‍
കേരളത്തിലെ ആദ്യ ഓട്ടോ ഡീറ്റെയിലിംഗ് വുമണായി തിളങ്ങുകയാണ് പള്ളുരുത്തി സ്വദേശി സൗമ്യ മെല്‍ണ്‍. വാഹനങ്ങളോടുള്ള ആവേശമാണ് സൗമ്യയെ ഓട്ടോ ഡീറ്റെയിലിംഗ് വുമണാക്കി മാറ്റിയത്. സ്ത്രീകള്‍ വിരളമായി മാത്രം കടന്നുവരുന്ന ഒരു മേഖലയാണ് ഇത്. എറണാകുളം വൈറ്റിലയില്‍ ബിസ്മി ഹൈപ്പര്‍ മാര്‍ക്കറ്റിനു സമീപം 'ബി മോട്ടോഴ്‌സ്' എന്ന കാര്‍ ഡീറ്റെയിലിംഗ് സ്ഥാപനം നടത്തുകയാണ് സൗമ്യയും ഭര്‍ത്താവ് മെല്‍ണ്‍ ജെഫ്രി ബിവേരയും. ഒരു വാഹനത്തിന്റെ വാഷിംഗ്, പെയിന്റിംഗ്, അണ്ടര്‍ കവര്‍ കോട്ടിംഗ് തുടങ്ങിയ എക്സ്റ്റീരിയര്‍ കാര്യങ്ങളാണ് ഓട്ടോ ഡീറ്റെയിലിംഗില്‍ വരുന്നത്.

ഭര്‍ത്താവിന്റെ പ്രോത്സാഹനത്തില്‍ സംരംഭകയായി

വിവാഹശേഷം ഭര്‍ത്താവിനൊപ്പമാണ് സൗമ്യ ബി മോട്ടോഴ്‌സ് ആരംഭിക്കുന്നത്. ഭര്‍ത്താവ് മെല്‍ണ്‍ ജെഫ്രി ബിവേര മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനാണ്. സിംഗപ്പൂരില്‍ ക്രൂസ് സബ്‌സീ കമ്പനിയുടെ കപ്പലില്‍ തേഡ് എന്‍ജിനിയറായി ജോലിനോക്കുകയാണ് മെല്‍ണ്‍. രണ്ടു വയസുകാരന്‍ റുവാന്‍ ഏക മകനാണ്. ഭര്‍ത്താവിന്റെ പ്രോത്സാഹനം ഒന്നുകൊണ്ടു മാത്രമാണ് തനിക്ക് ഈ രംഗത്ത് കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാനായതെന്ന് സൗമ്യ പറയുന്നു. ഓട്ടോ ഡീറ്റെയിലിംഗിന്റെ കൂടുതല്‍ സാധ്യതകള്‍ പറഞ്ഞുതന്നതും ഭര്‍ത്താവാണ്. സ്ത്രീകള്‍ വിരളമായി കടന്നുവരുന്ന മേഖലയായതുകൊണ്ടു തന്നെ കൂടുതല്‍ നേട്ടങ്ങള്‍ ഇതുവഴി സ്വായത്തമാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ബി മോാേഴ്‌സ് ആരംഭിച്ചി് ഇപ്പോള്‍ ഒരു വര്‍ഷം പിന്നിടുകയാണ്. നാള്‍ക്കുനാള്‍ കഴിയും തോറും ഉപഭോക്താക്കളുടെ എണ്ണം വര്‍ധിച്ചു വരുന്നു. ഉപഭോക്താക്കളെ പൂര്‍ണമായും തൃപ്തിപ്പെടുത്തുന്ന രീതിയിലുള്ള ഓട്ടോ എക്സ്റ്റീരിയര്‍ സര്‍വീസ് നല്‍കുന്നതാണ് സ്ഥാപനത്തിന്റെ വിജയമെന്ന് സൗമ്യ പറയുന്നു. നിലവില്‍ കാറുകളുടെയും ബൈക്കുകളുടെയും ഓട്ടോ ഡീറ്റെയിലിംഗാണ് 'ബി മോാേഴ്‌സില്‍' ചെയ്യുന്നത്. ബൈക്കുകള്‍ക്ക് 6,500 രൂപ മുതലും കാറുകള്‍ക്ക് 21,000 രൂപ മുതലുമാണ് കോട്ടിംഗുകള്‍ ആരംഭിക്കുന്നത്. രണ്ടു വര്‍ഷം മുതല്‍ 10 വര്‍ഷം വരെയുള്ള ഗ്യാരണ്ടിയിലാണ് കോട്ടിംഗുകള്‍ ചെയ്തു കൊടുക്കുന്നത്.


വാഹനങ്ങളോടുള്ള ഇഷ്ടം ഡീറ്റിയെലിംഗ് വുമണാക്കി

വാഹനങ്ങളോടുള്ള ഇഷ്ടമാണ് ഓട്ടോ മേഖലയില്‍തന്നെ സംരംഭം തുടങ്ങുന്നതിനു കാരണമായത്. പണ്ടുമുതല്‍ക്കെ തന്നെ വാഹനങ്ങളും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും ശ്രദ്ധിക്കുമായിരുന്നു. ക്യൂബ്‌ബോണ്ട് ഓട്ടോ ഡീറ്റിയെലിംഗിന്റെ കേരളത്തിലെ മാസ്റ്റര്‍ ഫ്രാഞ്ചൈസിയായാണ് ബി മോാേഴ്‌സ് പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ ക്യൂബ്‌ബോണ്ടിന്റെ മറ്റു ഫ്രാഞ്ചൈസികള്‍ നല്‍കുന്നത് ഇനി ബി മോാേഴ്‌സ് വഴിയായിരിക്കും. നിലവില്‍ ആറ് ജോലിക്കാരാണ് സ്ഥാപനത്തിലുള്ളത്. ഒരു വാഹനം എക്സ്റ്റീരിയര്‍ വര്‍ക്കുകള്‍ക്കായി എത്തിയാല്‍ അതിന്റെ ആദ്യം മുതല്‍ അവസാനം വരെ സൗമ്യയുടെ പൂര്‍ണ മേല്‍നോട്ടത്തിലായിരിക്കും ജോലികള്‍ നടക്കുക.

പ്രചോദനം പിതാവ്

പിതാവ് പി.സി. ആന്റണിയില്‍ നിന്നാണ് സൗമ്യക്ക് സംരംഭകയാകാനുള്ള പ്രചോദനം ലഭിക്കുന്നത്. മിഡില്‍ ഈസ്റ്റിലേക്ക് ഭക്ഷണ സാധനങ്ങള്‍ കയറ്റിയയക്കുന്ന ബിസിനസാണ് ആന്റണിക്കുള്ളത്. ഇതില്‍നിന്നുമാണ് തനിക്കും പപ്പയെപ്പോലെ സ്വന്തമായി എന്തെങ്കിലും ബിസിനസ് ചെയ്യണമെന്ന് ആഗ്രഹമുണ്ടായതെന്ന് സൗമ്യ പറയുന്നു.

മനീഷ് മാത്യു