അനിശ്ചിതത്വത്തിൽ നിക്ഷേപിക്കാൻ 6 ഫണ്ടുകൾ
അനിശ്ചിതത്വത്തിൽ നിക്ഷേപിക്കാൻ 6 ഫണ്ടുകൾ
Monday, June 17, 2019 2:51 PM IST
പാർലമെന്‍റിലേക്കുള്ള തെരഞ്ഞെടുപ്പു ഫലം എന്തായിരിക്കുന്ന അനിശ്ചിതത്വത്തിനിടയിലൂടെ വിപണി കടന്നുപോവുകയാണ്. ഓഹരി വിപണിയുടെ കാഴ്ചപ്പാടിൽ വിപണിയുടെ മുന്നോട്ടു ഗതിയെ സ്വാധിനീക്കുന്ന ഘടകമാണ് പുതിയ സർക്കാരും അവരുടെ നയങ്ങളും. ഏതു സർക്കാർ അധികാരത്തിൽ എത്തിയാലും സാന്പത്തിക വളർച്ചയെ ത്വരിതപ്പെടുത്തുന്ന നയങ്ങളും സമീപനങ്ങളുമാണ് ദീർഘകാലത്തിൽ വിപണിയിൽ ഉയർച്ചയുണ്ടാക്കുന്നത്. സ്ഥിരതയുള്ള സർക്കാർ വന്നാൽ ഇതു വളരെ എളുപ്പമാകുമെന്നാണ് വിപണിയുടെ പ്രതീക്ഷ.
എന്നാൽ രാജ്യത്തിന്‍റെ ചരിത്രം പരിശോധിച്ചാൽ കൂട്ടുകക്ഷി സർക്കാരുകളുടെ ഭരണകാലങ്ങളിലാണ് സന്പദ്ഘടനയിൽ ഏറ്റവും കൂടുതൽ നയപരമായ മാറ്റങ്ങളും പരിഷ്കാരങ്ങളും വളർച്ചയും സംഭവിച്ചിട്ടുള്ളതെന്നു കാണാം. ആർക്കു ഭൂരിപക്ഷം കിട്ടാത്ത അവസ്ഥയിൽ ഹൃസ്വകാലത്തിൽ വന്യമായ വ്യതിയാനങ്ങൾ ഉണ്ടാകും.

ഈ അനിശ്ചിതത്വത്തിന്‍റെ സമയത്ത് നിക്ഷേപത്തിനു യോജിച്ച ആറു ഫണ്ടുകളെ പരിചയപ്പെടുത്തുകയാണ്. പൊതുവേ ദീർഘകാലത്തിൽ മികച്ച റിട്ടേണും സ്ഥിരതയും നൽകുന്ന മൂന്നു ലാർജ് കാപ് ഫണ്ടുകളേയും ഏതു സാഹചര്യത്തിലും ശരാശരിക്കു മുകളിൽ റിട്ടേണ്‍ നൽകുന്ന മൂന്നു ബാലൻസ്ഡ് ഫണ്ടുകളേയുമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. വിപണിയിലെ താൽക്കാലികാവസ്ഥകളെ വിസ്മരിച്ചുകൊണ്ട് നിക്ഷേപിക്കാവുന്ന ഫണ്ടുകളാണിവ.

എച്ച്ഡിഎഫ്സി ടോപ് 100 ഫണ്ട്
എൻഎവി (2019 മേയ് 10)
ഗ്രോത്ത് : 510.21 രൂപ
ഡിവിഡൻഡ് : 49.68 രൂപ
കുറഞ്ഞ നിക്ഷേപം : 5,000 രൂപ
എസ്ഐപി നിക്ഷേപം : 500 രൂപ
എക്സ്പെൻസ് റേഷ്യോ : 1.85 %
എക്സിറ്റ് ലോഡ് : 1 % (365 ദിവസത്തിനുള്ളിൽ)

ഇതുവരെ നൽകിയ നേട്ടം
1 വർഷം : 16.52 %
3 വർഷം : 18.21%
5 വർഷം : 10.96%
തുടക്കം മുതൽ : 20.07%

അടിസ്ഥാന വിവരങ്ങൾ
തുടക്കം : 1996 ഒക്ടോബർ
ഇനം : ലാർജ് കാപ് ഫണ്ട്
ആസ്തിയുടെ വലുപ്പം : 16705 കോടി രൂപ (2019 ഏപ്രിൽ 30)
ബഞ്ച് മാർക്ക് : നിഫ്റ്റി 100 ടിആർഐ
ഫണ്ട് മാനേജർ :അമർ കൽകുന്ദ്രികർ, പ്രശാന്ത് ജയിൻ

രണ്ടു ദശകത്തിലേറെ പ്രവർത്തനപാരന്പര്യമുള്ള ഫണ്ടാണ് എച്ച്ഡിഎഫ്സി ടോപ് 100 ( പഴയ പേര് എച്ച്ഡിഎഫ്സി ടോപ് 200 ഫണ്ട്) എന്ന ലാർജ് കാപ് ഫണ്ട്. നേരത്തെ തന്നെ ലാർജ് കാപ് ഓഹരികളിലാണ് ഫണ്ട് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. പുതിയ പേരിലും ഇതു തുടരുകയാണ്. ആസ്തിയുടെ 99.5 ശതമാനം ഓഹരികളിൽ നിക്ഷേപിച്ചിട്ടുള്ള ഈ ഫണ്ടിന്‍റെ നിക്ഷേപശേഖരത്തിൽ 48 ഓഹരികളാണുള്ളത്. മുൻ നിരയിലുള്ള 10 ഓഹരികളിലെ നിക്ഷേപം 61.96 ശതമാനമാണ്. ധനകാര്യ മേഖല ( 37.24 ശതമാനം), എനർജി ( 25.81 ശതമാനം), ടെക്നോളജി ( 14.33 ശതമാനം) എന്നിവയാണ് പ്രധാന നിക്ഷേപ മേഖലകൾ. ഐസിഐസിഐ ബാങ്ക്,റിലയൻസ് ഇൻഡസ്ട്രീസ്, എസ്ബിഐ, ഇൻഫോസിസ് എന്നിവയാണ് പ്രധാന നിക്ഷേപ കന്പനികൾ .

നിക്ഷേപത്തിന്‍റെ 89.54 ശതമാമനവും ലാർജ് കാപ് കന്പനികളിലാണ്. മിഡ്കാപ് നിക്ഷേപം 10.17 ശതമാനമാണ്.

മികച്ച, ഗുണമേന്മയുള്ള, വളർച്ചാസാധ്യതയുള്ള ഓഹരികളാണ് ഫണ്ട് മാനേജ്മെന്‍റ് ടീം നിക്ഷേപത്തിനായി തെരഞ്ഞെടുത്തിട്ടുള്ളത്. താൽക്കാലിക തിരിച്ചടികൾ ഉണ്ടായാലും തിരിച്ചുവരവിൽ ഫണ്ട് മികച്ച പ്രകടനം കാഴ്ച വയ്ക്കും.

ഫണ്ട് പ്രവർത്തനം തുടങ്ങിയതു മുതൽ നൽകിയ റിട്ടേണ്‍ കണ്ണഞ്ചിപ്പിക്കുന്നതാണ്. റിട്ടേണ്‍ 18.95 ശതമാനമാണ്. പദ്ധതി തുടങ്ങിയപ്പോൾ ഈ ഫണ്ടിൽ നിക്ഷേപിച്ച 10000 രൂപ ഇന്ന് 455000 രൂപയായി വളർന്നിട്ടുണ്ട്. അതായത് 23 വർഷംകൊണ്ട് നിക്ഷേപം 46 ഇരട്ടിയായി വളർന്നിരിക്കുന്നു.

പത്തുവർഷത്തിലും അഞ്ചുവർഷത്തിലും മൂന്നുവർഷത്തിലുമൊക്കെ ഫണ്ട് നൽകിയ റിട്ടേണ്‍ ആർക്കും സംതൃപ്തി നൽകുന്നതാണ്. 2002 മുതൽ പ്രശാന്ത് ജെയിനാണ് ഫണ്ട് മാനേജർ. 2019 ജനുവരിയിൽ അമർ കൽകുന്ദ്രികർ ഫണ്ട്മാനേജരായി പ്രശാന്ത് ജെയിനിനൊപ്പം ചേർന്നിട്ടുണ്ട്.
കാലം തെളിയിച്ച് ഫണ്ടു മാനേജരാണ് പ്രശാന്ത് ജെയിൻ. ഹൃസ്വകാലത്തിൽ മോശം പ്രകടനമാണെങ്കിൽ പോലും ദീർഘകാലത്തിൽ വളർച്ച ഉറപ്പാക്കുന്നഓഹരികളിൽ നിക്ഷേപിച്ചു കാത്തിരിക്കുന്ന ശീലമാണ് ഫണ്ടു മാനേജർക്കുള്ളത് അതു നല്ല ഫലം നൽകുകയും ചെയ്യുന്നു. നിരവധി വിപണി വ്യതിയാനങ്ങളിലൂടെ ഫണ്ടിനെ വിജകരമായി നയിക്കുവാൻ ഫണ്ട് മാനേജർക്കു കഴിഞ്ഞിട്ടുണ്ട്. വാല്വേഷന് മുന്തിയ പരിഗണന നൽകുന്ന സമീപനമാണ് ഫണ്ട് മാനേജർ സ്വീകരിച്ചിട്ടുള്ളത്.

2. ആക്സിസ് ബ്ലൂചിപ് ഫണ്ട്
എൻഎവി (2019 മേയ് 10)
ഗ്രോത്ത് : 29.46 രൂപ
ഡിവിഡൻഡ് : 15.68രൂപ
കുറഞ്ഞ നിക്ഷേപം : 5,000 രൂപ
എസ്ഐപി നിക്ഷേപം : 1000 രൂപ
എക്സ്പെൻസ് റേഷ്യോ : 2.11%
എക്സിറ്റ് ലോഡ് : 1 % (365 ദിവസത്തിനുള്ളിൽ)
ഇതുവരെ നൽകിയ നേട്ടം
1 വർഷം :12.57%
3 വർഷം :16.92%
5 വർഷം : 12.24 %
തുടക്കം മുതൽ : 12.20 %

അടിസ്ഥാന വിവരങ്ങൾ
തുടക്കം : 2010 ജനുവരി 5
ഇനം : ഇക്വിറ്റി ലാർജ് കാപ് ഫണ്ട്

ആസ്തിയുടെ വലുപ്പം : 5144 കോടി രൂപ (2019 ഏപ്രിൽ 30)
ബഞ്ച് മാർക്ക് : നിഫ്റ്റി 50 ടിആർഐ
ഫണ്ട് മാനേജർ : ശ്രേയാഷ് ദേവൽക്കർ

ലാർജ് കന്പനികളുടെ ഓഹരികളിലും ഓഹരിയധിഷ്ടിത ഉപകരണങ്ങളിലും നിക്ഷേപം നടത്തി ദീർഘകാലത്തിൽ മൂലധന നേട്ടമുണ്ടാക്കുന്ന ഫണ്ടാണ് ആക്സിസ് ബ്ലൂചിപ് ഫണ്ട്. 2018 ഡിസംബറിൽ അവസാനിച്ച ക്വാർട്ടറിൽ ലാർജ് കാപ് ഫണ്ടുകളുടെ വിഭാഗത്തിൽ ആക്സിസ് ബ്ലൂചിപ് ഫണ്ടിന് ഒന്നാം സ്ഥാനമാണ്. ആക്സിസ് ഇക്വിറ്റി ഫണ്ട് എന്നറിയപ്പെട്ടിരുന്ന ഫണ്ട് 2018 മെയ് 18 മുതലാണ് ആക്സിസ് ബ്ലൂചിപ് ഫണ്ട് എന്നറിയപ്പെടാൻ തുടങ്ങിയത്.
വലിയ കന്പനികളിലാണ് ഫണ്ടിന്‍റെ പ്രധാന നിക്ഷേപം. ഫണ്ട് നിക്ഷേപത്തിനായി തെരഞ്ഞെടുക്കുന്ന കന്പനികളെ നാലു മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുക്കുന്നത്. ഉയർന്ന ഗുണമേൻമയുള്ള ബിസിനസ്, ശക്തമായ ബാലൻസ് ഷീറ്റ്, വിശ്വാസ്യതയുള്ള മാനേജ്മെന്‍റ് ടീം, സ്ഥിരമായ വളർച്ച സാധ്യത എന്നിവയാണത്. നിക്ഷേപശേഖരത്തിലെ ഓഹരികളെ തെരഞ്ഞെടുക്കുന്നത് അവയുടെ വളർച്ച സാധ്യതയെ പരിഗണിച്ചാണ്. അതും വളർച്ചാ സാധ്യതയുള്ള മേഖലകളിൽ പ്രവർത്തിക്കുന്നതും ഉയർന്ന വിപണി വിഹിതവുമുള്ള കന്പനികൾ. ഫണ്ടിന്‍റെ 88.45 ശതമാനമാണ് ഓഹരിയിൽ നിക്ഷേപിച്ചിരിക്കുന്നത്. ഡെറ്റിലെ നിക്ഷേപം 12.71 ശതമാനമാണ്. നിക്ഷേപ ശേഖരത്തിൽ 23 ഓഹരികളാണുള്ളത്.

ധനകാര്യ മേഖല( 43.42 ശതമാനം), ടെക്നോളജി (13.78 ശതമാനം), കെമിക്കൽസ് ( 5.45 ശതമാനം) എന്നിവയാണ് പ്രധാന നിക്ഷേപ മേഖലകൾ.

എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഫിനാൻസ്, ഇൻഫോസിസ് തുടങ്ങിയവയാണ് ഫണ്ട് നിക്ഷേപിച്ചിരിക്കുന്ന പ്രധാന കന്പനികൾ. ഫണ്ട് തുടക്കം മുതൽ മികച്ച റിട്ടേണ്‍ നൽകിപ്പോരുന്നുണ്ട്. 2016 നവംബർ മുതൽ ശ്രേയഷ് ദേവൽക്കറാണ് ഫണ്ട് മാനേജർ.

3. റിലയൻസ് ലാർജ് കാപ് ഫണ്ട്
എൻഎവി (2019 മേയ് 10)
ഗ്രോത്ത് : 36.29 രൂപ
ഡിവിഡൻഡ് : 16.11 രൂപ
കുറഞ്ഞ നിക്ഷേപം : 5,000 രൂപ
എസ്ഐപി നിക്ഷേപം : 100 രൂപ
എക്സ്പെൻസ് റേഷ്യോ: 1.94%
എക്സിറ്റ് ലോഡ് : 1 .% (365 ദിവസത്തിനുള്ളിൽ)
ഇതുവരെ നൽകിയ നേട്ടം
1 വർഷം : 15.78 %
3 വർഷം : 18.72 %
5 വർഷം : 14.26 %
തുടക്കം മുതൽ : 11.39 %
അടിസ്ഥാന വിവരങ്ങൾ
തുടക്കം : 2007 ഓഗസ്റ്റ് 8
ഇനം : ലാർജ് കാപ്
ആസ്തിയുടെ വലുപ്പം : 12,772 കോടി രൂപ (2019 ഏപ്രിൽ 30)
ബഞ്ച് മാർക്ക് : എസ് ആൻഡ് പി ബിഎസ്ഇ 100ടിആർഐ
ഫണ്ട് മാനേജർ : സൈലേഷ് രാജ് ബാൻ

ക്രിസിൽ റേറ്റിംഗിൽ ലാർജ് കാപ് ഫണ്ട് കാറ്റഗറിയിൽ ഒന്നാം സ്ഥാനമാണ് റിലയൻസ് ലാർജ് കാപ് ഫണ്ടിന്. സെബിയുടെ ക്ലാസിഫിക്കേഷൻ മാർഗനിർദ്ദേശം വരുന്നതിനു മുന്പ് ഫണ്ടിന്‍റെ പഴയ പേര് റിലയൻസ് ടോപ് 200 ഫണ്ട് എന്നായിരുന്നു.

ലാർജ് കാപ് കന്പനികളുടെ ഓഹരികളിലും ഓഹരിയധിഷ്ടിത ഉപകരണങ്ങളിലും നിക്ഷേപം നടത്തി ദീർഘകാലത്തിൽ മൂലധന നേട്ടമുണ്ടാക്കുകയാണ് റിലയൻസ് ലാർജ് കാപ് ഫണ്ട് ലക്ഷ്യം വെയ്ക്കുന്നത്. ഫണ്ടിന്‍റെ നിക്ഷേപത്തിൽ 99.87 ശതമാനവും ഓഹരിയിലാണ് നടത്തിയിരിക്കുന്നത്. ലാർജ് കാപ് ഓഹരികളിലെ നിക്ഷേപം 802.67 ശതമാനമാണ്. മിഡ്കാപ്പിലെ നിക്ഷേപം 14 ശതമാനവും.

ഫണ്ട് 48 ഓഹരികളിലായിട്ടാണ് ഇപ്പോൾ നിക്ഷേപം നടത്തിയിരിക്കുന്നത്. ധനകാര്യ മേഖല ( 33.5 ശതമാനം), എൻജിനീയറിംഗ് (11.54 ശതമാനം), എനർജി (9.6 ശതമാനം) എന്നിങ്ങനെ വൈവിധ്യമാർന്ന മേഖലകളിലായാണ് ഫണ്ട് നിക്ഷേപമുള്ളത്. മുൻനിരയിലുള്ള 10 ഓഹരികളിലെ നിക്ഷേപം 51.15 ശതമാനമാണ്. ധനകാര്യ മേഖലയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(9.46 ശതമാനം), എൽ ആൻഡ് ടി (6.34 ശതമാനം), ആക്സിസ് ബാങ്ക് (6.00 ശതമാനം), ഐസിഐസിഐ ബാങ്ക് ( 4.97 ശതമാനം), എച്ച്ഡിഎഫ്സി ബാങ്ക് (4.90 ശതമാനം) എന്നിങ്ങനെയാണ് മുൻ നിര നിക്ഷേപങ്ങൾ.

ദീർഘകാലയളവിൽ റിലയൻസ് ലാർജ് കാപ് ഫണ്ടിന്‍റെ പ്രകടനം മറ്റുള്ളവയെ അപേക്ഷിച്ച് മെച്ചമാണ്. വെറും 100 രൂപയ്ക്ക് എസ്ഐപി നിക്ഷേപം ആരംഭിക്കുവാൻ സാധിക്കും ഈ ഫണ്ടിൽ. അതായത് വേണമെങ്കിൽ കോളജിൽ പോകുന്നവർക്ക് പോക്കറ്റ് മണിയായി ലഭിക്കുന്ന തുകയിൽനിന്ന് 100 രൂപ ഇതിൽ നിക്ഷേപിക്കുവാൻ സാധിക്കും. ദീർഘകാലത്തിൽ നിക്ഷേപം ലക്ഷ്യമിടുന്നവർക്ക് നേട്ടമുണ്ടാക്കാൻ റിലയൻസ് ലാർജ് കാപ് ഫണ്ട് സഹായകമാണ്.

4. എച്ച്ഡിഎഫ്സി ബാലൻസ്ഡ് അഡ്വാന്‍റേജ് ഫണ്ട്

എൻഎവി (2019 മേയ് 10)
ഗ്രോത്ത് : 203.36 രൂപ
ഡിവിഡൻഡ് : 29.72 രൂപ
കുറഞ്ഞ നിക്ഷേപം : 5,000 രൂപ
എസ്ഐപി നിക്ഷേപം : 500 രൂപ
എക്സ്പെൻസ് റേഷ്യോ : 1.78%
എക്സിറ്റ് ലോഡ് : 1 % (365 ദിവസത്തിനുള്ളിൽ)
ഇതുവരെ നൽകിയ നേട്ടം
1 വർഷം : 12.03%
3 വർഷം : 15.54%
5 വർഷം : 11.42 %
തുടക്കം മുതൽ : 17.41 %

വി. രാജേന്ദ്രൻ
മാനേജിംഗ് ഡയറക്ടർ, കാപ്സ്റ്റോക്ക് സെക്യൂരിറ്റീസ്