സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്കി​ന് 223.10 കോ​ടി രൂ​പ അ​റ്റാ​ദാ​യം
സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്കി​ന് 223.10 കോ​ടി രൂ​പ അ​റ്റാ​ദാ​യം
Friday, October 21, 2022 11:13 PM IST
കൊ​ച്ചി: 2022-23 സാ​ന്പ​ത്തി​ക വ​ർ​ഷം ര​ണ്ടാം പാ​ദ​ത്തി​ൽ സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് 223.10 കോ​ടി രൂ​പ അ​റ്റാ​ദാ​യം നേ​ടി. മു​ൻ​വ​ർ​ഷം ഇ​തേ പാ​ദ​ത്തി​ലെ 187.06 കോ​ടി രൂ​പ​യു​ടെ ന​ഷ്ടം മ​റി​ക​ട​ന്നാ​ണ് ഈ ​നേ​ട്ടം.

സെ​പ്റ്റം​ബ​റി​ൽ അ​വ​സാ​നി​ച്ച ത്രൈ​മാ​സ​ത്തി​ൽ 246.43 കോ​ടി രൂ​പ​യാ​ണ് നി​കു​തി അ​ട​വു​ക​ൾ​ക്ക് മു​ന്പു​ള്ള ലാ​ഭം. ഇ​ത് ബാ​ങ്കി​ന്‍റെ എ​ക്കാ​ല​ത്തേ​യും ഉ​യ​ർ​ന്ന നേ​ട്ട​മാ​ണ്. പാ​ദ​വാ​ർ​ഷി​ക അ​റ്റ പ​ലി​ശ വ​രു​മാ​നം 726.37 കോ​ടി രൂ​പ​യാ​ണ്. ഇ​ത് ബാ​ങ്കി​ന്‍റെ എ​ക്കാ​ല​ത്തേ​യും ഉ​യ​ർ​ന്ന ത്രൈ​മാ​സ അ​റ്റ പ​ലി​ശ വ​രു​മാ​ന​മാ​ണ്. 3.21 ശ​ത​മാ​നം അ​റ്റ​പ​ലി​ശ മാ​ർ​ജി​നോ​ടെ​യു​ള്ള ഈ ​നേ​ട്ടം റി​ട്ടേ​ണ്‍ ഓ​ണ്‍ ഇ​ക്വി​റ്റി (ROE) 1707 പോ​യി​ന്‍റു​ക​ൾ ഉ​യ​ർ​ത്തു​ക​യും ചെ​യ്തു. റി​ട്ടേ​ണ്‍ ഓ​ണ്‍ അ​സെ​റ്സ് (ROA) 0.36 ശ​ത​മാ​ന​ത്തി​ൽ നി​ന്ന് 0.64 ശ​ത​മാ​ന​മാ​യി മി​ക​ച്ച വാ​ർ​ഷി​ക വ​ള​ർ​ച്ച​യും രേ​ഖ​പ്പെ​ടു​ത്തി.

മു​ൻ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് കാ​സ (ക​റ​ന്‍റ് അ​ക്കൗ​ണ്ട് ആ​ന്‍റ് സേ​വിം​ഗ്സ് അ​ക്കൗ​ണ്ട്) നി​ക്ഷേ​പം 14.10 ശ​ത​മാ​നം വ​ർ​ധി​ച്ച് 30,548 കോ​ടി രൂ​പ​യാ​യി. സേ​വിം​ഗ്സ് നി​ക്ഷേ​പം 14 ശ​ത​മാ​ന​വും ക​റ​ന്‍റ് നി​ക്ഷേ​പം 14.65 ശ​ത​മാ​ന​വും വ​ർ​ധി​ച്ച് യ​ഥാ​ക്ര​മം 25,538 കോ​ടി രൂ​പ​യും 5010 കോ​ടി രൂ​പ​യി​ലു​മെ​ത്തി. റീ​ട്ടെ​യ്ൽ നി​ക്ഷേ​പം 5.71 ശ​ത​മാ​നം വ​ർ​ധി​ച്ച് 87,111 കോ​ടി രൂ​പ​യി​ലും, എ​ൻ​ആ​ർ​ഐ നി​ക്ഷേ​പം 2.52 ശ​ത​മാ​നം വാ​ർ​ഷി​ക വ​ള​ർ​ച്ച​യോ​ടെ 27,500 കോ​ടി രൂ​പ​യി​ലു​മെ​ത്തി. മൊ​ത്തം വാ​യ്പ​ക​ളി​ൽ 16.56 ശ​ത​മാ​നം വാ​ർ​ഷി​ക വ​ള​ർ​ച്ച കൈ​വ​രി​ച്ചു.