മീഡിയ കോ ഓർഡിനേറ്റർ സിസ്റ്റർ കാരുണ്യ, സിസ്റ്റർ ദീപ്തി, സിസ്റ്റർ സാഫല്യ എന്നിവരും ഇതിനു പിന്നിൽ പ്രവർത്തിച്ചു.
അംഗീകാരം കോൽക്കത്ത ആസ്ഥാനമായ യൂണിവേഴ്സൽ റെക്കോർഡ്സ് ഫോറമാണ് (യുആർഎഫ്) നന്മ നേരും അമ്മ എന്ന പാട്ടിന്റെ പുനരാവിഷ്കാരത്തിന് അംഗീകാരം നൽകി ആദരിച്ചത്. അക്കാപ്പെല്ലാ ശൈലിയിൽ സന്യാസിനിമാർ വ്യത്യസ്തമായ സംഗീതാവിഷ്കാരം ഒരുക്കിയെന്നതിനാണു പുരസ്കാരമെന്നു ജൂറി അംഗമായ ഡോ. സുനിൽ ജോസഫ് ഗിന്നസ് പറഞ്ഞു.
കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ യുആർഎഫ് പുരസ്കാരം സമർപ്പിച്ചു. മാധ്യമങ്ങളിലൂടെ സാധ്യമാക്കിയ വലിയ സുവിശേഷ പ്രഘോഷണമാണു സിഎംസി സന്യാസിനിമാരുടെ ഈ ഗാനമെന്ന് ബിഷപ് പറഞ്ഞു
അക്കാപ്പെല്ലയുടെ പാരന്പര്യം ഉപകരണ സംഗീതത്തിന്റെ അകന്പടിയില്ലാതെ ഗാനങ്ങൾ ആലപിക്കുന്ന വ്യത്യസ്തമായ ഗാനശാഖയാണ് അക്കാപ്പെല്ല. ചാപ്പൽ രീതി എന്നാണ് ഈ ഇറ്റാലിയൻ വാക്കിന്റെ അർഥം. 19ാം നൂറ്റാണ്ടിൽ യൂറോപ്പിലെ ചില ദേവാലയങ്ങളിൽ ഗാനാലാപനത്തിനു സംഗീതോപകരണങ്ങളുടെ അകന്പടി നിഷേധിക്കപ്പെട്ടപ്പോൾ ഒരുകൂട്ടം യുവാക്കൾ കണ്ഠനാദങ്ങളിലൂടെയും താളത്തിലുള്ള കൈയടികളിലൂടെയും അകന്പടിയൊരുക്കി പാടിയതാണ് അക്കാപ്പെല്ലയായി രൂപപ്പെട്ടത്. ഇറ്റലിയിലെ ദേവാലയങ്ങളിലാണ് അക്കാപ്പെല്ല ആദ്യം ഉപയോഗിച്ചതും പ്രചാരം നേടിയതും. സംഘമായി ആലപിക്കാവുന്ന ഭക്തിഗാനങ്ങൾക്കാണ് ഈ ശൈലി ഉപയോഗിക്കുന്നത്.
സിജോ പൈനാടത്ത്