ഐഎൻഎംആർസി ഹോണ്ട റേസിംഗ് ടീം ചെന്നൈയിൽ
ഐഎൻഎംആർസി  ഹോണ്ട റേസിംഗ് ടീം ചെന്നൈയിൽ
Thursday, September 9, 2021 5:20 PM IST
കൊ​ച്ചി: എം​ആ​ര്എ​ഫ് എം​എം​എ​സ്‌​സി എ​ഫ്എം​എ​സ്‌​സി​ഐ ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ മോ​ട്ടോ​ർസൈക്കിൾ റേസിംഗ് ചാ​മ്പ്യൻഷിപ്പിന്‍റെ ര​ണ്ടാം റൗണ്ട് മത്സരങ്ങൾക്കായി ഇ​ഡി​മി​ത്സു ഹോ​ണ്ട റേ​സിംഗ് ടീം ​അം​ഗ​ങ്ങ​ൾ ചെ​ന്നൈ​യിൽ തി​രി​ച്ചെ​ത്തി.

ചെ​ന്നൈ​യി​ലെ മ​ദ്രാ​സ് മോ​ട്ടോ​ര് സ്പോ​ർട്സ് ക്ല​ബിൽ അ​ര​ങ്ങേ​റി​യ ആ​ദ്യ​റൗ​ണ്ടി​ൽ ടീം ​മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യി​രു​ന്നു. ദേ​ശീ​യ ചാ​മ്പ്യ​ൻഷിപ്പിന്‍റെ ഇ​ഡി​മി​ത്സു ഹോ​ണ്ട ഇ​ന്ത്യ ടാ​ലന്‍റ് ക​പ്പ്, ഹോ​ണ്ട ഹോ​ർനെ​റ്റ് 2.0 വ​ൺ മെ​യ്ക്ക് റേ​സ്, പ്രോ​സ്റ്റോ​ക്ക് 165 സി​സി എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 43 റൈ​ഡ​ർമാ​രാ​ണ് ഹോ​ണ്ട​ക്കാ​യി മ​ത്സ​രി​ക്കു​ന്ന​ത്.

പ്രോ​സ്റ്റോ​ക്ക് 165 സി​സി വി​ഭാ​ഗ​ത്തിൽ രാ​ജീ​വ് സേ​തു​ - സെ​ന്തി​ൽ കു​മാർ റൈ​ഡ​ർ ജോ​ഡി​യാ​ണ് ഹോണ്ട​യു​ടെ പോ​രാ​ട്ട​ത്തി​ന് ചു​ക്കാ​ൻ പി​ടി​ക്കു​ന്ന​ത്. ആ​ദ്യ റൗ​ണ്ടി​ൽ 58 പോ​യി​ന്‍റു​ക​ളാ​ണ് ടീം ​നേ​ടി​യ​ത്.


ഇ​ഡി​മി​ത്സു ഹോ​ണ്ട ഇ​ന്ത്യ ടാ​ല​ന്‍റ് ക​പ്പി​ന്‍റെ എൻ‌എ​സ്എ​ഫ്250​ ആ​ർ, സി​ബി​ആ​ർ 150​ ആർ വി​ഭാ​ഗ​ങ്ങ​ളി​ൽ ഹോ​ണ്ടായു​ടെ 26 യു​വ​ റൈ​ഡർമാർ ആ​ദ്യ സ്ഥാ​ന​ങ്ങ​ൾക്കായി മ​ത്സ​രിക്കാനിറങ്ങുന്പോൾ, ഹോ​ണ്ട ഹോ​ർനെ​റ്റ് 2.0 വ​ൺ മെ​യ്ക്ക് റേ​സി​ൽ രാജ്യത്തെ അ​നു​ഭ​വ​സ​മ്പ​ന്ന​രാ​യ 15 റൈ​ഡ​ർമാരാണ് അ​വ​രു​ടെ ക​രു​ത്ത് തെ​ളി​യി​ക്കാ​ൻ ഇറങ്ങുന്നത്.

ശ​ക്ത​വും മി​ക​ച്ച​തു​മാ​യ പ്ര​ക​ട​ന​ത്തോ​ടെ, റേ​സിംഗ് ചാ​മ്പ്യ​ൻഷി​പ്പി​ന്‍റെ ആദ്യ പാദത്തിൽ മി​ക​ച്ച തു​ട​ക്ക​മാ​ണ് ഹോ​ണ്ട റേ​സിംഗ് ഇ​ന്ത്യ​ക്ക് ല​ഭി​ച്ച​തെ​ന്ന് ഹോ​ണ്ട മോട്ടോർസൈക്കിൾ ആ​ൻഡ് സ്കൂ​ട്ട​ർ ​ഇന്ത്യ​പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് ബ്രാ​ൻഡ് ആൻഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ സീ​നി​യ​ർ വൈ​സ് പ്ര​സി​ഡന്‍റ് പ്ര​ഭു നാ​ഗ​രാ​ജ് പ​റ​ഞ്ഞു. ഈ ​വാ​രാ​ന്ത്യ​ത്തി​ലെ അ​ടു​ത്ത റൗ​ണ്ടി​നാ​യി ഞ​ങ്ങൾ എ​ല്ലാ​വ​രും തയാ​റാ​ണെ​ന്നും അ​ദ്ദേ​ഹം കൂട്ടിചേർത്തു.